SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 PM IST

കേര ഗ്രാമം പദ്ധതി ഉദ്ഘാടനം

22
പടം : ചെക്യാട് ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുന്ന കേര ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ പി. പ്രസാദ് നിർവഹിക്കുന്നു.

പാറക്കടവ്: ചെക്യാട് ഗ്രാമപഞ്ചായത്തിൽ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കേര ഗ്രാമം പദ്ധതി കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.

ഇ.കെ.വിജയൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വനജ കെ.പി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ, സുബൈർ പാറേമ്മൽ, റംല കുട്ടിയാപാണ്ടി, ദ്വര.കെ, ഹാജറ ചെറൂണിയിൽ, ഖാലിദ് ടി. കെ, മോഹൻദാസ്.കെ. പി, ബീജ.കെ, ഷൈനി കെ.ടി. കെ, അബൂബക്കർ വി. കെ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ വൈ.പി. രൂപ നാരായണൻ, അജയ് അലക്സ്, വിദ്യ.പി, ചെക്യാട് കൃഷി ഓഫീസർ ഭാഗ്യ ലക്ഷ്മി, അഹ്മദ് പുന്നക്കൽ, വി.കെ. ഭാസ്കരൻ, മോഹനൻ പാറക്കടവ്, അഹമ്മദ് കുറവയിൽ, ഹമീദ് സി.എച്ച്. സുരേഷ് ചേലത്തോട്, ബി.പി. മൂസ, പി.സുരേന്ദ്രൻ, തയ്യിൽ ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.

സോയിൽ ഹെൽത്ത് കാർഡുകളും മികച്ച കർഷകർക്കുള്ള ഉപഹാരങ്ങളും മന്ത്രി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL