മുക്കം: മുക്കം നഗരസഭ കേരള ചലച്ചിത്ര അക്കാഡമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 15, 16,17 തിയതികളിൽ പി സി തിയറ്ററിൽ നടക്കും. സിനിമ പ്രവർത്തകരുമായുള്ള സംവാദം, ഓപ്പൺ ഫോറം എന്നിവയുമുണ്ടാവും . 15ന് വൈകിട്ട് ഏഴിന് ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര പ്രവർത്തകയായ ദീദി ദാമോദരൻ, കഥാകൃത്തും അഭിനേതാവുമായ രഘുനാഥ് പാലേരി എന്നിവർ മുഖ്യാതിഥികളാവും. വാർത്താ സമ്മേളനത്തിൽ നഗരസഭ ചെയർമാൻ പി.ടി ബാബു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.സത്യനാരായണൻ, കൗൺസിലർ വേണു കല്ലുരുട്ടി, ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ കെ. വി. വിജയൻ, പി.സി.ഷിംജി, വിജീഷ് പരവരി, എ.വി.സുധാകരൻ, സുനിൽ മണാശ്ശേരി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |