വടകര: മണിയൂർ കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റിവിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സാംസ്കാരിക സദസും ഇഫ്താർ വിരുന്നും പാലയാട് കാരുണ്യം പാലിയേറ്റിവിന് സമീപം സംഘടിപ്പിച്ചു. എക്‌സൈസ് ഇൻസ്പെക്ടർ പി.എം.ശൈലേഷ് ഉദ്ഘാടനം ചെയ്തു. കുടുംബ ബന്ധങ്ങളിൽ വരുന്ന പിഴവുകളും വീഴ്ചകളും കുട്ടികളെ വഴിതെറ്റിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് എക്‌സൈസ് ഇൻസ്പെക്ടർ പറഞ്ഞു. ഒരു കൗതുകത്തിന് രാസലഹരി ഉപയോഗിക്കുന്നവർ തുടർന്നതിന് അടിമകളാവുന്ന സാഹചര്യമാണുള്ളതെന്നും ലഹരിക്കെതിരെ പൊതു സമൂഹം കൃത്യമായ ജാഗ്രതയും പ്രതിരോധവും തീർക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി എ.എസ്.ഐ റഖീബ് , ജയപ്രസാദ് എന്നിവർ പ്രസംഗിച്ചു. പി.കെ.റഷിദ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് വി.പി സ്വാഗതവും ഹമിദ് പി.പി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |