SignIn
Kerala Kaumudi Online
Friday, 23 October 2026 11.20 AM IST

ക്ഷയരോഗ നിവാരണം: റീൽസ്, വീഡിയോ മത്സരം

reels
റീൽസ്

കോഴിക്കോട്: ക്ഷയരോഗ നിവാരണത്തിനായി നൂറുദിന പരിപാടികളുടെ ഭാഗമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി ക്ഷയരോഗം എന്ന വിഷയത്തിൽ വീഡിയോ/റീൽസ് മത്സരം സംഘടിപ്പിക്കുന്നു. വീഡിയോ/റീൽസ് തയ്യാറാക്കി സ്വന്തം ഫേസ്ബുക് /യൂട്യൂബ് / ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെക്കുകയാണ് വേണ്ടത്. വീഡിയോ ലിങ്ക്, വീഡിയോ ചെയ്തയാളുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ 9633944922 എന്ന വാട്‌സ് ആപ്പ് നമ്പറിലേക്ക് അയക്കണം. മത്സരത്തിൽ പങ്കെടുക്കുന്നവർ കോഴിക്കോട് സ്ഥിര താമസക്കാരോ ജോലി ചെയ്യുന്നവരോ പഠിക്കുന്നവരോ ആയിരിക്കണം.

വീഡിയോ/റീൽസ് മാർച്ച് 10- 21 ന് ഇടയ്ക്ക് പങ്കുവെച്ചവയായിരിക്കണം. 22ാം തിയതി വരെയുള്ള കാഴ്ചക്കാരുടെ എണ്ണമാണ് മത്സരത്തിന് പരിഗണിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL