വാണിമേൽ: വളയം ജനമൈത്രി പൊലീസിന്റെയും വാണിമേൽ കുടുംബരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വിലങ്ങാട് ഉന്നതിയിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സൗജന്യ കണ്ണട വിതരണവും നടന്നു. വളയം പൊലീസ് ഇൻസ്പെക്ടർ ഫായിസ് അലി ഇ. വി. ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പൻ ഒ.സി.ജയൻ അദ്ധ്യക്ഷത വഹിച്ചു. സബ് ഇൻസ്‌പെക്ടർ ബിന്ദുരാജ് ലഹരി വിരുദ്ധ ക്ലാസും കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ജയരാജ് പകർച്ച വ്യാധികൾക്കെതിരെ മുൻകരുതൽ എന്ന വിഷയത്തിൽ ക്ലാസെടുത്തു. സാമൂഹ്യ പ്രവർത്തകൻ അമ്പലക്കണ്ടി അബ്ദുറഹിമാൻ ഹാജി കണ്ണടകൾ വിതരണം ചെയ്തു. സബ് ഇൻസ്‌പെക്ടർ ഹരിദാസൻ എം.കെ. സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ എം. അനീവൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |