SignIn
Kerala Kaumudi Online
Friday, 23 October 2026 10.27 AM IST

പിടിമുറുക്കി ജീവിത ശെെലി രോഗങ്ങൾ: മരണനിരക്ക് ഉയരുന്നു

death

കോഴിക്കോട്: യുവാക്കളിൽ മരണനിരക്ക് കൂടുന്നതായി സാമ്പത്തിക സ്ഥിതിവിവര കണക്ക് വിഭാഗം നടത്തിയ സർവേ റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കൊച്ചി കോർപ്പറേഷനുകളിലെ 2023ലെ മരണം സംബന്ധിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ.

ഹൃദ്രോഗമാണ് പ്രധാന വില്ലൻ. തൊട്ടു പിന്നാലെയാണ് ജീവിതശെെലി രോഗങ്ങൾ. സംസ്ഥാന വ്യാപകമായി ജീവിതശെെലി രോഗങ്ങളും മരണവും കൂടുന്നതായാണ് വിവരം. 25നും 34നുമിടയിലുള്ളവരിൽ 2021ൽ 1.86 ശതമാനമായിരുന്ന മരണനിരക്ക്. 2022ൽ 1.94 ശതമാനമായി. 2023ൽ 2.24 ശതമാനമായി ഉയർന്നു. 35നും 44നുമിടയിലുള്ളവരുടെ മരണനിരക്ക് 2021ൽ 4.85 ശതമാനമായിരുന്നത് 2023ൽ 4.98 ആയി. ജീവിതശെെലി രോഗങ്ങളാണ് പ്രധാനമായും വില്ലനാകുന്നത്. പ്രമേഹം, പൊണ്ണത്തടി, പോഷകാഹാരക്കുറവ് തുടങ്ങിയവയാണ് അനിയന്ത്രിതമായി വർദ്ധിക്കുന്നുവെന്നും വിദഗ്ദ്ധർ പറയുന്നു. ഇതേ തുടർന്ന് 2022ൽ മരിച്ചത് 13.66 ശതമാനം പേരാണ്. 2023ൽ ഇത് 20.45 ശതമാനമായി. 2014ൽ 10.30 ശതമാനമായിരുന്ന പ്രമേഹത്തെ തുടർന്നുള്ള മരണം 2023ൽ ഇത് 19.087 ശതമാനമായി. 13.6 ശതമാനം പേർ മരിച്ചത് ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളെ തുടർന്നാണ്. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് 7.99 ശതമാനം പേർ മരിച്ചു.

വില്ലനായി ഹൃദ്രോഗം

ഹൃദയധമനി രോഗങ്ങളെ തുടർന്ന് 26.44 ശതമാനം പേർ മരിച്ചു. ഇവരിൽ 27.91 ശതമാനം സ്ത്രീകളും 25.53 ശതമാനം പുരുഷന്മാരുമാണ്. ഹൃദയാഘാത മരണത്തോത് പുരുഷന്മാരിലാണ് കൂടുതൽ. 41.58 ശതമാനം. സ്ത്രീകളിൽ 31.33 ശതമാനമാണ്. മസ്തിഷ്‌ക ആഘാതം, രക്തസമ്മർദ്ദം, ശ്വാസകോശ, രക്തചംക്രമണ പ്രശ്‌നങ്ങൾ എന്നിവയെ തുടർന്നുള്ള മരണം സ്ത്രീകളിലാണ് കൂടുതൽ. 70 വയസിന് മുകളിലുള്ളവരുടെ മരണം 40.18 ശതമാനമാണ്. കഴിഞ്ഞ വർഷമിത് 37.05 ശതമാനമായിരുന്നു. 55നും 64നും ഇടയിൽ പ്രായമുള്ളവരുടെ മരണമാണ് രണ്ടാം സ്ഥാനത്തുള്ളത്. 21.15 ശതമാനമാണ് നിരക്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL