ചീക്കിലോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്,നന്മണ്ട ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 36 ലക്ഷം രൂപ വിനിയോഗിച്ച് പൂർത്തീകരിച്ച നന്മണ്ട ഗ്രാമപഞ്ചായത്ത് 17-ാംവാർഡിലെ പറയരുകുന്നത്ത് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി നിർവഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. പി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സി. കെ. രാജൻ, റസിയ തോട്ടായി, കുണ്ടൂർ ബിജു, സ്മിത ഉണ്ണൂലി കണ്ടി, എൻ. കെ. രാധാകൃഷ്ണൻ,കെ. രാമദാസൻ,ടി. ജയകൃഷ്ണൻ, വി.വി റിജുൽ, കൃഷ്ണവേണി മാണിക്കോത്ത്,എം. സി.അഷ്റഫ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |