SignIn
Kerala Kaumudi Online
Friday, 23 October 2026 3.22 AM IST

ഫിലിം ഫെസ്റ്റിവൽ സമാപനം ഇന്ന്

rrrr
ഫിലിം ഫെസ്റ്റിവൽ

മുക്കം: മുക്കം നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കേരള ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ നടത്തുന്ന രണ്ടാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മൂന്നാം ദിവസമായ ഇന്ന് സമാപിക്കും. പണം മുടക്കാതെ മികച്ച സിനിമകൾ കാണുന്നതിനും ആസ്വദിക്കുന്നതിനും ചലച്ചിത്ര ആസ്വാദകർക്ക് അവസരമൊരുക്കുക, പുതിയൊരു ചലച്ചിത്രാസ്വാദന സംസ്കാരം വളർത്തിയെടുക്കുക, സിനിമാമേഖലയിലെ പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടത്തുന്ന ഫിലിം ഫെസ്റ്റിവൽ പി.സി തിയറ്ററിൽ ശനിയാഴ്ചയാണ് ആരംഭിച്ചത്. അപ്പുറം, വൈൽഡ് ടെയിൽസ്, ചോപ്പ്, നഖക്ഷതങ്ങൾ, ഓർമ്മകൾ ഉണ്ടായിരിക്കണം എന്നിവ പ്രദർശിപ്പിച്ചു. റഡ് റോസ്, ചെമ്പകപ്പൂ ,ക്യൂൻ ഓഫ് കത്വ, മാവോയിസ്റ്റ് ,ഫെമിനിച്ചി ഫാത്തിമ ഇന്ന് പ്രദർശിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL