SignIn
Kerala Kaumudi Online
Friday, 23 October 2026 5.34 AM IST

സമരപഖ്യാപന കൺവെൻഷൻ

news-
ദേശീയപാത വികസന സമിതി ചെയർമാൻ കെ.എ ആൻ്റണി ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി. ദേശീയപാത വികസന സമിതിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തി. നിർദിഷ്ട്ട പുറക്കാട്ടിരി കുറ്റ്യാടി മൈസൂർ ദേശീയപാതയോടും പടിഞ്ഞാറത്തറ -പൂഴിത്തോട് ബദൽ റോഡിനോടും അധികൃതർ കാണിക്കുന്ന അവഗണക്കെതിരെ ഏപ്രിൽ രണ്ടാംആഴചയിൽ വയനാട്ടിലും കോഴിക്കോടും രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമരം പ്രചരണ വാഹനജാഥ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. ദേശീയപാത വികസന സമിതി ചെയർമാൻ കെ എ ആൻറണി ഉദ്ഘാടനം ചെയ്തു. പി.പി ആലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. എ.സി മജീദ്, ജമാൽ പാറക്കൽ, രാജൻ വർക്കി, ടി.പി ചന്ദ്രൻ, ജോസ് പൂന്തോട്ടം, പ്രവീൺകുമാർ ചാലിൽ, അഭിലാഷ് അരുൺ, ഡൊമിനിക് കളത്തൂർ, ബാലൻ വാഴയിൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL