SignIn
Kerala Kaumudi Online
Friday, 23 October 2026 2.33 AM IST

സംഗീത പരിചയ ശിൽപശാല

img20250317
മുക്കം നഗരസഭ സംഘടിപ്പിച്ച സംഗീത പരിചയ ശിൽപശാല ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്യുന്നു

മുക്കം: സ്കൂൾ വിദ്യാർത്ഥികൾക്കായി മുക്കം നഗരസഭ ഒരുക്കിയ 'സരിഗമ ' സംഗീത പരിചയ ശിൽപ്പശാല ശ്രദ്ധേയമായി. മൃദംഗ വിദ്വാൻ മുക്കം സലീം നേതൃത്വം നൽകി. മുപ്പതോളം സംഗീതോപകരണങ്ങളും അവയുടെ പ്രാഥമിക പാഠങ്ങളും വേദിയിൽ അവതരിപ്പിച്ചു. കലാമണ്ഡലം മോഹനൻ, സംസ്ഥാന സ്കൂൾ കലോത്സവ വിജയി ലിയാന സലീം, ഹൃദുൽ, സുരാസ് തിരുവമ്പാടി, കെ.സി. ജീഷിൻ, പ്രവീൺ സോപാനം, റയാൻ തുടങ്ങിയ കലാകാരൻമാർ സംഗീത വിരുന്നൊരുക്കി. മുക്കം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ പി.ടി .ബാബു ഉദ്ഘാടനം ചെയ്തു. പി. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ജയതി, ഇ. കെ അബ്ദുൽസലാം, മുക്കം സലിം എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL