SignIn
Kerala Kaumudi Online
Friday, 23 October 2026 3.21 AM IST

ലോൺ ക്യാമ്പ് 22ന് നാദാപുരത്ത്

loan
ബിസിനസ് ലോൺ ക്യാമ്പ്

കോഴിക്കോട്: ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്സും എസ്.ബി.ഐയും സംയുക്തമായി 22ന് നാദാപുരം മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിളകലാ അക്കാഡമി സബ്‌സെന്ററിൽ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന പദ്ധതി പ്രകാരമാണ് ക്യാമ്പ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കാനും പ്രയോജനപ്പടുത്താം. താത്പര്യമുള്ളവർ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ 1800 425 3939 (ഇന്ത്യയിൽ നിന്ന്) +918802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) രജിസ്റ്റർ ചെയ്യണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL