SignIn
Kerala Kaumudi Online
Friday, 23 October 2026 1.05 PM IST

ജി.ദേവരാജൻ മാസ്റ്റർ സ്മൃതി ഒരുക്കി

lockel
ഇപ്റ്റ കടലുണ്ടിയിൽ ജി.ദേവരാജൻമാസ്റ്റർ സ്മൃതി ഒരുക്കി.

കടലുണ്ടി:​ ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ (ഇപ്റ്റ) കടലുണ്ടി യൂണിറ്റ്​ ജി.ദേവരാജൻ മാസ്റ്റർ സ്മൃതി ഒരുക്കി.​ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ കോഴിക്കോടായി തെരഞ്ഞെടുത്ത മനു ഷാജിയെ അനുമോദിച്ചു. ഇപ്റ്റ സംസ്ഥാന സെക്രട്ടറി അനിൽ മാരാത്ത് ഉദ്ഘാടനം ചെയ്തു.​ സംസ്ഥാന കമ്മിറ്റി അംഗം കൃഷ്ണദാസ് വല്ലാപ്പുന്നി അദ്ധ്യക്ഷത വഹിച്ചു. കെ.മുരളീധരഗോപൻ ദേവരാജൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ഇപ്റ്റ യൂണിറ്റ് തല മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു. മണികണ്ഠൻ ചേളന്നൂർ, ബാബുവാളക്കട തുടങ്ങിയവ‌ർ ​പ്രസംഗിച്ചു. ഇപ്റ്റ ഗായകസംഘം ജി.ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഗാനങ്ങൾ അവതരിപ്പിച്ചു. ഇപ്റ്റ യൂണിറ്റ് സെക്രട്ടറി ദിനേശ്ബാബു അത്തോളി സ്വാഗതവും പ്രസിഡന്റ് സിദ്ധാർത്ഥൻ നന്ദനാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL