രാമനാട്ടുകര: ഫാറൂഖ് ട്രെയിനിംഗ് കോളേജ് എൻ.എസ്.എസ് യൂണിന്റെയും അദ്വയ വിദ്യാർത്ഥി യൂണിയന്റെയും നേതൃത്വത്തിൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ കാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ ജാഗ്രത സദസ് സംഘടിപ്പിച്ചു. ഫറോക്ക് അസി.പൊലീസ് കമ്മിഷണർ എ.എം . സിദ്ദീഖ് ക്ലാസെടുത്തു. എം.എഡ് , ബി.എഡ് വിദ്യാർത്ഥികൾ സ്കൂളുകൾ കേന്ദ്രീകരിച്ച് ചെയ്യേണ്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച നടത്തി. സ്റ്റാഫ് സെക്രട്ടറി ഡോ . അഫീഫ് തവട്ടത്ത്, എൻ .എസ് .എസ് പ്രോഗ്രാം ഓഫീസർ ഫസീൽ അഹമ്മദ്, വോളണ്ടിയർ സെക്രട്ടറി ഷാദിൽ. എം , വിദ്യാർത്ഥി യൂണിയൻ ചെയർമാൻ ഡിജോ ജോസ്, എ. പി. എം സാംരംഗി , ആമിന എ , പി.കെ ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |