വടകര: സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന 'ലോക നിദ്രാദിനാചരണം ശ്രദ്ധേയമായി. വടകര മുനിസിപ്പൽ പാർക്കിൽ ഉറക്കത്തെ കുറിച്ചുള്ള പ്രഭാഷണം, കാഴ്ചപ്പാടുകൾ, അനുഭവ വിവരണം, ഉറക്കം ഉള്ളടക്കമായി വരുന്ന ഗാനങ്ങളുടെ ആലാപനം തുടങ്ങിയവ നടന്നു. ഉറക്കത്തിൻറെ ശാസ്ത്രീയ വശങ്ങളെ കുറിച്ച് ഡോ. എം മുരളീധരൻ പ്രഭാഷണം നടത്തി. ഉറക്ക അനുഭവങ്ങൾ എടയത്ത് ശ്രീധരൻ, വടയക്കണ്ടി നാരായണൻ, സിപി ചന്ദ്രൻ, വത്സലൻ കുനിയിൽ, ആഫിസ് കുന്നത്ത്, വി.ടി സദാനന്ദൻ, വത്സല വത്സൻ തുടങ്ങിയവർ പങ്കിട്ടു. പ്രേംകുമാർ വടകര, ഹരിതാ രാജ്, മണലിൽ മോഹനൻ, സുരേഷ് പുത്തലത്ത് എന്നിവർ ഉറക്കത്തെ കുറിച്ചുള്ള ഗാനങ്ങളും താരാട്ട് പാട്ടുകളും ആലപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |