വടകര: ചോറോട് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകി. അർഹരായ മുഴുവൻ ഭിന്നശേഷിക്കാരെയും പങ്കെടുപ്പിച്ച് മെഡിക്കൽ പരിശോധന നടത്തി. കേൾവിക്കുറവ് കണ്ടെത്തിയവർക്ക് ശ്രവണ സഹായി വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യം സ്ഥിരംസമിതി ചെയർപേഴ്സൺ ശ്യാമള പൂവേരി അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യം സ്ഥിരംസമിതി ചെയർമാൻ കെ.മധുസൂദനൻ, ആരോഗ്യ- വിദ്യാഭ്യാസം സ്ഥിരംസമിതി ചെയർമാൻ സി.നാരായണൻ, അംഗങ്ങളായ പുഷ്പ മഠത്തിൽ, അബൂബക്കർ വി.പി, പ്രസാദ് വിലങ്ങിൽ, ലിസി.പി. എന്നിവർ പ്രസംഗിച്ചു. ജൂനിയർ സുപ്രണ്ട് സുധീർ കുമാർ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.ഷൈജി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |