SignIn
Kerala Kaumudi Online
Friday, 23 October 2026 4.05 AM IST

വന ദിനാഘോഷം: ഏകദിന ശിൽപശാല

sathi
ഏകദിന ശില്പശാല

കോഴിക്കോട് : അന്താരാഷ്ട്ര വന ദിനാഘോഷത്തിന്റെ ഭാഗമായി ഉത്തര മേഖല സാമൂഹ്യ വനവത്കരണ വിഭാഗം കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തിൽ മനുഷ്യനും വന്യജീവികളും - സംഘർഷ ലഘൂകരണം എന്ന വിഷയത്തിൽ ഏകദിന ശിൽപശാല നടത്തി. കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി അസി. ഫോറസ്റ്റ് കൺസർവേറ്റർ സത്യപ്രഭ ഉദ്ഘാടനം ചെയ്തു. റിട്ട. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.പ്രഭാകരൻ ക്ലാസെടുത്തു. കരിങ്ങാട് വി.എസ്.എസ് പ്രസിഡന്റ് പി.പി.വിനോദൻ, കർഷക പ്രതിനിധി രാജൻ, പി.ടി.ഷനിൽ, അനൂപ് കുമാർ, ജലിസ് തുടങ്ങിയവർ പ്രസംഗിച്ചു. വടകര റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സജീവ് എം.പി അദ്ധ്യക്ഷത വഹിച്ചു. കെ.ബീരാൻകുട്ടി സ്വാഗതവും അജിലാഷ്.കെ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCUL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL