രാമനാട്ടുകര: ഇസാഫ് ഫൗണ്ടേഷൻ പുലരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുമായി സഹകരിച്ച് നടന്ന വയോജന സംഗമവും ഇഫ്താർ വിരുന്നും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ ഉദ്ഘാടനം ചെയ്തു.പുലരി പാലിയേറ്റീവ് വൈസ് ചെയർമാൻ എം ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് ഫൈസൽ അബ്ദുള്ള മുഖ്യാതിഥിയായി. അഡ്വ. കെ കെ മുജീബ് റഹ്മാൻ വിഷയാവതരണം നടത്തി. കെ സബിൻ പദ്ധതി വിശദീകരണം നടത്തി. ഷഹർബാൻ, പി. നിർമൽ, പി.സി.കെ സരള, വി.എം ശിവദാസൻ , വി. ജയപ്രകാശ് പ്രസംഗിച്ചു. തുടർന്ന് ഇഫ്താർ സംഗമവും മെഹ്ഫിലും നടന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |