SignIn
Kerala Kaumudi Online
Friday, 23 October 2026 5.29 PM IST

നഗരസഭ ബഡ്‌ജറ്റ് ; 1744.89 കോടി കാലാവസ്ഥവ്യതിയാനം ചെറുക്കും ലഹരിയെ പിടിച്ചു കെട്ടും

uyhgt
കോ​ഴി​ക്കോ​ട് ​കോ​ർ​പ​റേ​ഷ​ൻ​ ​ബ​ജ​റ്റ് ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​സി​പി​ ​മു​സാ​ഫി​ർ​ ​അ​ഹ​മ്മ​ദ് ​അ​വ​ത​രി​പ്പി​ക്കു​ന്നു

കോഴിക്കോട്: 'കുട്ടികൾ കളിക്കട്ടെ' ലഹരിയുടെ അതിവ്യാപനത്തിനെതിരെ ക്യാമ്പയിനും മാറിയ കാലഘട്ടത്തിലെ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനും പ്രാദേശിക സാമ്പത്തിക അതിദാരിദ്ര്യ നിർമാർജനത്തിനൊപ്പം പുതു പദ്ധതികളുമായി കോർപറേഷന്റെ 2024-26 ബഡ്ജറ്റ്. ജില്ലയുടെ സർവതല സ്പർശിയായ വളർച്ചയ്ക്ക് പ്രോത്സാഹം നൽകുന്ന നിരവധി പുതു പ്രഖ്യാപനങ്ങളും ബഡ്ജറ്റിൽ നിറഞ്ഞു. 149.17 കോടി രൂപയുടെ നീക്കിയിരിപ്പടക്കം 1744.89 കോടി വരവും 1397.00 കോടി ചെലവും 347.88 കോടിയുടെ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ഡെപ്യൂട്ടി മേയർ സി.പി.മുസഫിർ അഹമ്മദ് അവതരിപ്പിച്ച ബ‌ഡ്ജറ്റ്. വസ്തുനികുതി ഇനത്തിൽ 117.30 കോടിയും തൊഴിൽ നികുതി ഇനത്തിൽ 26.50 കോടിയും കെട്ടിട നിർമാണ ഇനത്തിൽ 17 കോടി രൂപയുമാണ് തനത് വരുമാനമായി പ്രതീക്ഷിക്കുന്നത്. റോഡ് അറ്റകുറ്റപണികൾക്കായി 46.79 കോടി രൂപയും ശുചീകരണത്തിനായി 2.24 കോടിയും തെരുവ് വിളക്കുകൾക്കായി 7.53 കോടിയും അഴുക്കുചാൽ നിർമാണത്തിന് 101.72 കോടിയും ശ്‌മശാന നവീകരണത്തിന് 1.63 കോടിയും മാർക്കറ്റുകളുടെ നവീകരണത്തിന് 9.68 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തി കോഴിക്കോടിനെ ആധുനിക നഗരമാക്കുകയെന്ന ലക്ഷ്യത്തിലൂന്നുതാണ് ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ. മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.

'കുട്ടികൾ കളിക്കട്ടെ' കളിതന്നെ ലഹരി

ലഹരിയെ പ്രതിരോധിക്കാനുള്ള പദ്ധതികളാണ് കോർപറേഷൻ ബഡ്ജറ്റിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളിലെ ലഹരിയും അക്രമ വാസനയും തുടച്ചു നീക്കാൻ 'കുട്ടികൾ കളിക്കട്ടെ ' ക്യാമ്പയിൻ ആരംഭിക്കും. കളിസ്ഥലങ്ങൾ നവീകരിക്കുകയും സ്‌ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ച് ക്ലബുകളുടെ സഹായത്താൽ രാത്രി വരെ കളിക്കാൻ സഹായകമാകുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തും. വാർഡുകളിൽ കമ്മിറ്റി രൂപീകരിച്ച് എൻഫോഴ്സ്മെന്റ് ശക്തമാക്കും. ദീപ്‌തം' പദ്ധതി വഴി ബീച്ച് ആശുപത്രിയിൽ റീഹാബിലിറ്റേഷൻ യൂണിറ്റ് തുടങ്ങും. ലഹരിക്കടിമപ്പെട്ടവരെ കിടത്തി ചികിത്സിക്കാൻ സൗകര്യം ഒരുക്കും. യോഗ, ആയോധന കലകൾ പ്രോത്സാഹിപ്പിക്കാൻ വാർഡ് തലത്തിൽ കേന്ദ്രങ്ങൾ ആരംഭിക്കും.

ചൂടിൽ നിന്ന് രക്ഷ നേടാൻ ഫീറ്റ് ആക്ഷൻ പ്ലാൻ

ചൂടിൽ നിന്ന് രക്ഷനേടാനായി നഗരത്തിൽ ഫീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കും. കെട്ടിട നിർമ്മാണം, കച്ചവടം, ടൂറിസം, ഊർജ്ജം, കുടിവെള്ളം തുടങ്ങി എല്ലാ മേഖലകളെയും കോർത്തിണക്കിയാണ് പ്ലാൻ തയാറാക്കുക. വഴിയോര കച്ചവടക്കാർ, ഓട്ടോറിക്ഷ ഡ്രൈവർമാർ, ഓൺലൈ ഭക്ഷണവിതരണ തൊഴിലാളികൾ തുടങ്ങിയവർക്ക് വിശ്രമിക്കാൻ പ്രത്യേക വിശ്രമ കേന്ദ്രങ്ങൾ ഒരുക്കും. പൊതു മാർക്കറ്റുകൾ ബസ് സ്റ്റാൻഡുകൾ തുടങ്ങിയിടങ്ങളിൽ താത്കാലിക കൂളിംഗ് സെന്ററുകൾ സ്ഥാപിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ കേന്ദ്രങ്ങളിലും പ്രത്യേക ഫീറ്റ് ക്ലിനിക്കുകൾ സജ്ജമാക്കും. സ്കൂളുകൾ, ആശുപത്രികൾ, അങ്കണവാടികൾ തുടങ്ങി സ്ഥാപനങ്ങളുടെ കെട്ടിടങ്ങളെ ചൂടിനെ അതിജീവിക്കുന്ന നിലയിൽ മാറ്റും. കാർഷിക മേഖലയിൽ ചൂട് മൂലമുള്ള ആഘാതം കുറയ്ക്കുന്നതിന് പ്രത്യേക പദ്ധതികൾ നടപ്പിലാക്കും. കാർബൺ വർദ്ധന ചെറുക്കാൻ നഗരത്തിൽ പൊതു എയർ ക്വാളിറ്റി മോണിറ്ററിംഗ് സിസ്റ്റം സ്ഥാപിക്കും. കാർബൺ ന്യൂട്രൽ നഗരമാക്കി മാറ്റാൻ വിവിധ മേഖലകളിലെ വിദഗ്‌ധരുടെ കൂട്ടായ്മകൾ സംഘടിപ്പിക്കും.

 ന്യൂജൻ പദ്ധതികൾ

നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ സ്കൂളുകളിൽ ഇന്നോവേഷൻ ലാബുകൾ സ്ഥാപിക്കും. ശാസ്ത്ര വിഷയങ്ങൾ ത്രിമാനമാതൃകയിൽ മനസിലാക്കാൻ വിദ്യാർത്ഥികൾക്ക് ഓഗ്മെന്റഡ് റിയാലിറ്റി ലാബ്, കുട്ടികൾക്കിടയിൽ ലിംഗപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സ്കൂളുകളിൽ ജെൻഡർ ഫെസിലിറ്റേറ്റർ ലാബ് തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി വകയിരുത്തി. എല്ലാവർക്കും ഭവനം കെെവരിക്കുന്ന നഗരമാക്കി കോഴിക്കോടിനെ മാറ്റും. ബൗദ്ധിക ഭിന്നശേഷിയുള്ള കുട്ടികളെ പാർപ്പിക്കാൻ റെസ്പെറ്റ് കെയർ സെന്റർ സ്ഥാപിക്കും. വാർഡുകളിൽ അടിയന്തര ഘട്ടങ്ങളിൽ മെയ്ന്റൻസ് നടത്താൻ രണ്ട് ലക്ഷം രൂപ വരെ വിനിയോഗിക്കാൻ കഴിയുന്ന വിധത്തിൽ പ്രത്യേക ഫണ്ട്‌. പ്രധാന റോഡുകളുടെ നവീകരണ പ്രവൃത്തികൾക്കായി അഞ്ച് കോടിയും റോഡ് പ്രവൃത്തികൾക്കായി 46 കോടിയും വകയിരുത്തി. എഫ്.ഡി.ആർ ടെക്നോളജി ഉപയോഗപ്പെടുത്തി പ്രധാന റോഡുകൾ നിർമ്മിക്കുന്നതിന് നടപടി. ജംഗ്ഷനുകൾ വിപുലീകരിക്കാൻ നടപടി. പൊതുടോയിലറ്റുകൾ നിർമ്മിക്കും. പൊതുടോയിലറ്റുകളുടെ നിലവാരമനുസരിച്ച് പബ്ലിക് കമ്മിറ്റ്‌മെന്റ് അവാർഡ് ഏർപ്പെടുത്തും.

വനിതകളെ ചേർത്ത് നിർത്തും

സർക്കാർ ജോലി കിട്ടുന്നതിന് ആവശ്യമായ പരിശീലനം കൊടുക്കുന്നതിന് വനിതകൾക്ക് തൊഴിൽ പരിശീലന കേന്ദ്രം ആരംഭിക്കും. മുതിർന്ന സ്ത്രീകൾക്ക് ഡോക്ടറുടെയും നേഴ്‌സിന്റേയും കെയർടേക്കർമാരുടെയും സേവനം ലഭിക്കുന്ന ഓൾഡേജ് സ്ഥാപിക്കും. നൈപുണ്യ വികസനപരിപാടികളിലും തൊഴിലവസരങ്ങളിലും സംവരണം നൽകും. വിനോദസഞ്ചാരത്തിനും ഷോപ്പിംഗിനും എത്തുന്ന സ്ഥലങ്ങളിൽ സ്ത്രീകൾക്കും മുതിർന്ന സ്ത്രീകൾക്കും വിശ്രമിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുമുള്ള ഷീ ലോഞ്ച് കം ബേബി കെയർ സെൻന്റർ ഏർപ്പെടുത്തും. തൊഴിലെടുക്കുന്ന സ്ത്രീകളുടെ ശാരീരിക, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും അവരുടെ കലാകായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും വിഷ് പദ്ധതി നടപ്പിലാക്കും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ വാർഡ് തലത്തിൽ ജൻഡർ വിജിലൻസ് ടീം രൂപീകരിക്കും

വരും സ്‌പൈസസ് ടവർ

സുഗന്ധ വ്യഞ്ജന മലഞ്ചരക്ക് ഉത്പന്നങ്ങൾക്ക് കേളികേട്ട നഗരത്തിന്റെ പ്രതാപം വീണ്ടെടുക്കുന്നതിന് നഗരസഭയുടെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിൽ സ്പൈസസ് ടവർ സ്ഥാപിക്കും. ഇതിനെയെല്ലാം ബന്ധിപ്പിച്ചുകൊണ്ട് ഒരു സ്പൈസസ് മ്യൂസിയവും വാണിജ്യകേന്ദ്രവും സജ്ജീകരിക്കും.

 ടൂറിസം ഹബ്ബാകും
വിനോദ സഞ്ചാര സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്ന കസ്റ്റ്മൈസ്ഡ് ടൂറിസം സർക്യൂട്ട് വികസിപ്പിക്കും. മാനാഞ്ചിറ പരിപാലനത്തിനായി പ്രത്യേകം "സംരക്ഷണ സേന" രൂപീകരിക്കും. മാനാഞ്ചിറയിലെ മാലിന്യം നീക്കും. ബീച്ചിൽ അക്വേറിയം പദ്ധതി. എലത്തൂരിൽ നിന്ന് കടലുണ്ടി വരെ നീളുന്ന ജലപാത നെറ്റ് വർക്കിനെ വിനോദസഞ്ചാരത്തിനായി പ്രയോജനപ്പെടുത്തും. ഈ ഭാഗത്ത് വാട്ടർ ടാക്സി പദ്ധതി നടപ്പിലാക്കും. കല്ലായിയെ അന്താരാഷ്ട്ര വ്യവസായ ടൂറിസം കേന്ദ്രമാക്കും. ബീച്ചിനെയും കനോലി കനാലിനെയും ബന്ധിപ്പിച്ച് വാക്കബിൾ സ്ട്രീറ്റുകൾ സജ്ജീകരിക്കും. എലത്തൂർ ബാക്ക് വാട്ടറിനെ പ്രധാന പരിസ്ഥിതി സൗഹാർദ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റും. കോഴിക്കോടിനെ വാട്ടർ ലൂപ്പ് ടൂറിസം കേന്ദ്രമാക്കി മാറ്റും.


പ​ഴ​യ​ ​പ​ദ്ധ​തി​ക​ളെ​വി​ടെ​?​
മു​ന്‍​ ​ബ​ഡ്ജ​‌​റ്റി​ലെ​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍​ ​മി​ക്ക​വ​യും​ ​അ​പ്ര​ത്യ​ക്ഷ​മാ​യെ​ന്നും​ ​പു​തി​യ​ ​ദി​വാ​സ്വ​പ്‌​ന​മാ​യി​ ​പ​ദ്ധ​തി​ക​ളാ​ണെ​ന്നും​ ​യു.​ഡി.​എ​ഫ്.​ ​കൗ​ണ്‍​സി​ല്‍​ ​പാ​ര്‍​ട്ടി​ ​പ്ര​തി​ക​രി​ച്ചു.​ ​സു​പ്ര​ധാ​ന​ ​പ​ദ്ധ​തി​യാ​യ​ ​പാ​ര്‍​ക്കിം​ഗ് ​പ്ലാ​സ​ ​അ​വ​ഗ​ണി​ച്ചു.​ ​ക​നോ​ലി​ ​ക​നാ​ലി​ന്റെ​ ​ന​വീ​ക​ര​ണ​ത്തി​ന്റെ​ 1118​ ​കോ​ടി​ ​എ​വി​ടെ​പോ​യി​?​ ​ഭൂ​ര​ഹി​ത​ ​ഭ​വ​ന​ ​ര​ഹി​ത​ ​പ​ദ്ധ​തി​ ​ഇ​പ്പോ​ഴും​ ​വി​ദൂ​ര​ ​സ്വ​പ്‌​നം.​ ​മെ​ഡി​ക്ക​ല്‍,​ ​മീ​ഞ്ച​ന്ത​ ​ബ​സ് ​ടെ​ര്‍​മി​ന​ലു​ക​ള്‍​ ​പ​ത്ത് ​വ​ര്‍​ഷ​മാ​യി​ ​ക​ട​ലാ​സ് ​പ​ദ്ധ​തി​ ​ത​ന്നെ.​ ​ബ​ഡ്‌​സ്‌​സ്‌​കൂ​ള്‍,​ ​ഡ​ബാ​വാ​ല​പ​ദ്ധ​തി​ ​തു​ട​ങ്ങി​യ​വ​ ​പ്ര​ഖ്യാ​പ​ന​ത്തി​ല്‍​ ​ഒ​രു​ങ്ങി​യെ​ന്നും​ ​യു.​ഡി.​എ​ഫ്.​ ​ലീ​ഡ​ര്‍​ ​കെ.​സി.​ ​ശോ​ഭി​ത​യും​ ​ഡ​പ്യു​ട്ടി​ ​ലീ​ഡ​ര്‍​ ​കെ.​മൊ​യ്തീ​ന്‍​ ​കോ​യ​യും​ ​പ​റ​ഞ്ഞു.

ഇ​രു​ട്ടി​ൽ​ ​ത​പ്പു​ന്ന​ ​ബ​ജ​റ്റ് ​ബി.​ജെ.​പി
ന​ഗ​ര​ത്തി​ൽ​ ​അ​നി​വാ​ര്യ​മാ​യി​ ​ന​ട​പ്പാ​ക്കേ​ണ്ട​ ​എ​സ്.​ടി.​പി,​പാ​ർ​ക്കിം​ഗ് ​പ്ലാ​സ,​ ​കാ​നോ​ലി​ ​ക​നാ​ൽ​ ​പ​ദ്ധ​തി​ ​എ​ന്നി​വ​യെ​ക്കു​റി​ച്ചൊ​ന്നും​ ​ധാ​ര​ണ​യി​ല്ലാ​തെ​ ​ഇ​രു​ട്ടി​ൽ​ ​ത​പ്പു​ന്ന​ ​ബ​ജ​റ്റാ​ണ് ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ബി.​ജെ.​പി.​ ​ന​ഗ​ര​ത്തി​ലെ​ ​പ്ര​ധാ​ന​ ​ബ​സ് ​ടെ​ർ​മി​ന​ലു​ക​ൾ,​ ​മെ​ട്രോ​ ​റെ​യി​ൽ​ ​തു​ട​ങ്ങി​യ​ ​പ​ദ്ധ​തി​ക​ൾ​ ​എ​ല്ലാം​ ​ക​ഴി​ഞ്ഞ​ ​ബ​ജ​റ്റി​ലെ​ ​ത​നി​യാ​വ​ർ​ത്ത​നം​ ​മാ​ത്ര​മാ​ണെ​ന്ന് ​ബി.​ജെ.​പി​ ​ക​ൌ​ൺ​സി​ൽ​ ​പാ​ർ​ട്ടി​ ​ലീ​ഡ​ർ​ ​ന​വ്യ​ ​ഹ​രി​ദാ​സ് ​പ​റ​ഞ്ഞു.

ബ​ഡ്ജ​റ്റി​ലെ​ ​പ്ര​ധാ​ന​ ​പ്ര​ഖ്യാ​പ​ന​ങ്ങൾ

​പ്ര​തി​ദി​നം​ 100​ ​ട​ൺ​ ​മാ​ലി​ന്യം​ ​സം​സ്ക​രി​ച്ച് ​വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് ​ന​ൽ​കു​ന്ന​ ​ആ​ർ.​ഡി.​എ​ഫ് ​പ്ലാ​ന്റി​ന് ​ഒ​രു​ ​കോ​ടി
​സാ​നി​റ്റ​റി​ ​പാ​ഡ്,​ ​ഡ​യ​പ്പ​ർ​ ​തു​ട​ങ്ങി​യ​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​സം​സ്ക്‌​ക​രി​ക്കു​ന്ന​തി​നാ​യി​ ​ഡ​ബി​ൾ​ ​ചേം​ബ​ർ​ ​ഇ​ൻ​സി​നേ​റ്റ​റി​ന് ​ഒ​രു​ ​കോ​ടി
​ ​ന​ഗ​ര​സ​ഭ​ ​ഓ​ഫി​സ് ​അ​ന​ക്സ് ​കെ​ട്ടി​ടം​ ​-​അ​ഞ്ച് ​കൊ​ടി
​ഓ​യി​റ്റി​ ​റോ​ഡ് 12​ ​മീ​റ്റ​ർ​ ​ആ​യി​ ​വി​ക​സി​പ്പി​ക്കും
​കൂ​ടു​ത​ൽ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ഓ​പ്പ​ൺ​ ​ജി​മ്മി​നാ​യി​ ​ഒ​രു​ ​കൊ​ടി
​ന​ഗ​ര​ത്തി​ലെ​ ​വീ​തി​യേ​റി​യ​ ​മ​റ്റു​ ​റോ​ഡു​ക​ളി​ലും​ ​പാ​ർ​ക്കിം​ഗ് ​സൗ​ഹൃ​ദ​ ​കോ​ഴി​ക്കോ​ട് ​പ​ദ്ധ​തി​ ​ന​ട​പ്പി​ലാ​ക്കും
​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി​ ​പ്ര​ത്യേ​കം​ ​പാ​ർ​ക്കിം​ഗ് ​സ്ഥ​ല​ങ്ങൾ
​ഡി​ജി​റ്റ​ൽ​ ​സ​മ​യ​ ​പ​ട്ടി​ക​യു​ള്ള​ ​ബ​സ് ​ഷെ​ൽ​ട്ട​റു​ക​ൾ​ ​നി​ർ​മ്മി​ക്കും
​ ​“​കോ​ഴി​ക്കോ​ട് ​ഓ​ട്ടോ​"​ ​മൊ​ബൈ​ൽ​ ​ആ​പ്പ് ​പു​റ​ത്തി​റ​ക്കും,​ ​കൂ​ടു​ത​ൽ​ ​ഓ​ട്ടോ​റി​ക്ഷ​ ​സ്റ്റാ​ന്റു​ക​ൾ​ ​ഏ​ർ​പ്പെ​ടു​ത്തും
​ന​ഗ​ര​ത്തി​ൽ​ ​മാ​തൃ​ക​ ​ജൈ​വ​ ​വൈ​വി​ദ്ധ്യ​ ​പാ​ർ​ക്ക് ​സ​ജ്ജി​ക​രി​ക്കും
​സാ​ഹി​ത്യ​ ​ന​ഗ​ര​ത്തി​ൽ​ ​ര​ണ്ട് ​ന​ഗ​ര​ ​കാ​വ​ട​ങ്ങ​ൾ​ ​തീ​ർ​ക്കും
​സാ​ഹി​ത്യ​ത്തി​ന് ​സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള്ള​ ​അ​വാ​ർ​ഡ് ​എ​ല്ലാ​ ​വ​ർ​ഷ​വും​ ​ന​ൽ​കും
​ആ​ന​ക്കു​ളം​ ​സാം​സ്ക​രി​ക​ ​നി​ല​യം​ ​സാ​ഹി​ത്യ​ ​ന​ഗ​ര​ത്തി​ന്റെ​ ​സ​ജീ​വ​ ​കേ​ന്ദ്ര​മാ​ക്കും
​നെ​ല്ലി​ക്കോ​ട് ​സാം​സ്കാ​രി​ക​ ​കേ​ന്ദ്രം
​ന​ഗ​ര​ത്തി​ൽ​ ​മൈ​ക്രോ​ ​ഹാ​പ്പി​നെ​സ്സ് ​പാ​ർ​ക്കു​ക​ൾ​ ​സ്ഥാ​പി​ക്കും
120​ ​ദി​വ​സം​ ​നീ​ണ്ടു​ ​നി​ൽ​ക്കു​ന്ന​ ​കോ​ഴി​ക്കോ​ട് ​ഷോ​പ്പിം​ഗ് ​ഫെ​സ്റ്റി​വൽ
​എ​ല​ത്തൂ​ർ,​ ​പു​തി​യാ​പ്പ,​ ​മു​ഖ​ദാ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​മ​ത്സ്യ​ഗ്രാ​മം​ ​പ​ദ്ധ​തി
​ന​ഗ​ര​ത്തി​ൽ​ ​കി​ടാ​രി​ ​പാ​ർ​ക്ക്
​താ​മ​ര​കൃ​ഷി​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ​ ​ലോ​ട്ട​സ് ​ഫാം
​ന​ഗ​ര​ത്തി​ൽ​ ​പു​തി​യ​ ​നീ​ന്ത​ൽ​ ​കു​ളം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL