നന്മണ്ട :നന്മണ്ട ഗ്രാമപഞ്ചായത്ത് നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി വയോജന സംഗമം ,കലോത്സവം എന്നിവ നടന്നു. പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് വിജയികളെയും സംസ്ഥാന സ്കൂൾ കലോത്സവ വിജയികളെയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കൃഷ്ണവേണി മാണിക്കോത്ത് പരിപാടികൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി. കെ രാജൻ അദ്ധ്യക്ഷനായി. ഹരിദാസൻ ഈച്ചരോത്ത്, ടി. റസിയ, പ്രതിഭ രവീന്ദ്രൻ, കുണ്ടൂർ ബിജു, വിജിത കണ്ടി കുന്നുമ്മൽ, കവിത വടക്കേടത്ത്, വി.കെ. നിത്യകല,സി.പി ബിജിഷ,സമീറ ഊളാറാട്ട്, വി. കെ. സാവിത്രി, എൻ. കെ. രാധാകൃഷ്ണൻ, കെ.കെ. വാസു നായർ,എം. ഗിരീഷ് ,എ.കെ. രമാദേവി പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |