കോഴിക്കോട്: വനിതാ ശിശു വികസന വകുപ്പും ജില്ലാ ശിശുസംരക്ഷണ യൂണിറ്റും കാലിക്കറ്റ് പ്രസ് ക്ലബുമായി ചേര്‍ന്ന് ശിശുസംരക്ഷണ സംവിധാനങ്ങളും നിയമങ്ങളും എന്ന വിഷയത്തില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. പ്രസ് ക്ലബ് ഹാളില്‍ നടന്ന പരിപാടി പൊലീസ് അസി. മ്മിഷണര്‍ എ. ഉമേഷ് ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അദ്ധ്യക്ഷനായി. അഷ്‌റഫ് കാവില്‍, അഡ്വ. ആര്‍. അപര്‍ണ നാരായണന്‍ എന്നിവര്‍ ബാലനീതി (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം, പോക്‌സോ, ശൈശവ വിവാഹം എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു. സബീന ബീഗം, പി.കെ. സജിത്, ഷൈനി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |