അയനിക്കാട് :ടീം കട്ടൻ ചായ യുടെ ബാനറിൽ ബിനീഷ് കുട്ടിക്കാട്ടിൽ രചനയും സംവിധാനവും നിർവഹിക്കുന്ന മൗനം എന്ന ടെലി ഫിലിമിന്റെ സ്വിച്ച് ഓൺ കർമ്മം സീനിയർ സിവിൽ പൊലീസ് ഓഫീസർ സുരേഷ് ഒ.കെ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. ലഹരിക്കെതിരെ ഉള്ള മുന്നറിപ്പാണ് മൗനം. കൊയിലാണ്ടിയിലും പയ്യോളിയിലുമായി ചിത്രീകരണം പൂർത്തിയാകുന്ന മൗനത്തിന്റെ ക്യാമറ ഷാജി പയ്യോളിയാണ്. ഹരീഷ് കെ.കെ യാണ് പ്രൊഡക്ഷൻ കൺട്രോളർ,ആർ കെ രാധാകൃഷ്ണനാണ് ചമയം. വിനോദ് അയനിക്കാട്, സജീഷ് കമൽ, ഗോകുൽ പഴങ്കാവിൽ എന്നിവരും ബാലതാരങ്ങളായ മാളവിക ഹരീഷ്, ദേവനന്ദ , ഷാരോൺ കൃഷ്ണ, ആരാധ്യ എന്നിവരും അഭിനയിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |