മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്തിലെ മഞ്ഞക്കുളം പുലപ്രക്കുന്ന് മണ്ണെടുപ്പ് അവസാനിപ്പിക്കണമെന്ന് ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ ആവശ്യപ്പെട്ടു. പുലപ്രക്കുന്ന് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൺ കണക്കിന് മണ്ണാണ് ദിനംപ്രതി ഇവിടെ നിന്ന് കടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയ്ക്ക് താഴെയും പരിസരത്തും നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഖനനം ഇതുപോലെ തുടരുകയാണെങ്കിൽ ചുരൽമലയിൽ ഉണ്ടായ ദുരന്തങ്ങൾ ഞങ്ങളും അനുഭവിക്കേണ്ടിവരുമെന്ന് സംരക്ഷണ സമിതി കൺവീനർ സിബില പറഞ്ഞു. ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ, നിഷാദ് പൊന്നങ്കണ്ടി, സുനിൽ ഓടയിൽ, പി.ബാലൻ, കെ.എം ബാലൻ, വി.പി.ദാനീഷ്, എ.എം കുഞ്ഞികൃഷ്ണൻ, എ.കെ.നിഖിൽ എന്നിവരും ആർ.ജെ.ഡി പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |