SignIn
Kerala Kaumudi Online
Friday, 23 October 2026 7.46 AM IST

കുറ്റ്യാടി സമ്പൂർണ ശുചിത്വ പഞ്ചായത്ത്

news-
ശുചിത്വമിഷൻ ജില്ല കോർഡിനേറ്റർ എം ഗൗതമൻ സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തുന്നു.

കുറ്റ്യാടി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് സമ്പൂർണ ശുചിത്വ പ്രഖ്യാപനം ജില്ല ശുചിത്വമിഷൻ കോ ഓർഡിനേറ്റർ എം.ഗൗതമൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി ഉപഹാരം സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ.ബാബു, അസി.സെക്രട്ടറി ശശിധരൻ നെല്ലോളി റിപ്പോർട്ട് അവതരിപ്പിച്ചു. സബിന മോഹനൻ മാലിന്യ ശുചീകരണ പ്രതിജ്ഞ ചൊല്ലി. ജില്ല പഞ്ചായത്ത് അംഗം സി.എം യശോദ, ഒ.പി മഹേഷ്, പി.സി രവീന്ദ്രൻ, എൻ.സി കുമാരൻ , ഒ.വി ലത്തീഫ് ,സി.എച്ച് ഷരീഫ് എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ് സ്വാഗതവും എച്ച്.ഐ അനുശ്രീ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL