SignIn
Kerala Kaumudi Online
Friday, 23 October 2026 7.00 AM IST

നവോത്ഥാന സദസ് സംഘടിപ്പിച്ചു

d
മേപ്പയ്യൂർ മഠത്തുഭാഗത്ത് സി പി ഐ എം നേതൃത്വത്തിൽ നവോത്ഥാന സദസ്സിൻ്റെ ഭാഗമായി നടന്ന പ്രകടനം

മേപ്പയ്യൂർ: ഇ.എം.എസ്- എ.കെ.ജി ദിനത്തോടനുബന്ധിച്ച് സി.പി.എം നേതൃത്വത്തിൽ മഠത്തുംഭാഗത്ത് നവോത്ഥാന സദസ് സംഘടിപ്പിച്ചു. "പഴയതിലേക്ക് തിരിച്ചു പോക്കില്ല" എന്ന സന്ദേശവുമായി നടത്തിയ സദസ് സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ. കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ, പി.പി രാധാകൃഷ്ണൻ, കെ കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. കെ.കെ അജയൻ അദ്ധ്യക്ഷത വഹിച്ചു. കൂവല ശ്രീധരൻ സ്വാഗതം പറഞ്ഞു. നവോത്ഥാനസദസ്സിൻെറ ഭാഗമായി നടന്ന പ്രകടനത്തിന് കെ കുഞ്ഞിക്കണ്ണൻ , പി.പി രാധാകൃഷ്ണൻ, പി.പ്രസന്ന, പി.ടി ബാലൻ, വിജിത്ത്, കൂവല ശ്രീധരൻ, കെ.കെ അജയൻ, ജിതിൻ സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL