മേപ്പയ്യൂർ: മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും സൗഹൃദ സദസും സംഘടിപ്പിച്ചു. ടി.കെ. കൺവെൻഷൻ സെന്റർ ഹാളിൽ നടന്ന സംഗമം മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ അനീഷ് അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഖാസി നിസാർ റഹ്മാനി റമളാൻ സന്ദേശം നൽകി. ആനന്ദൻ കല്ലുവളപ്പിൽ, നിസാർ ദാരിമി, എ.വി.അബ്ദുള്ള, മുനീർ എരവത്ത്, വി പി ദുൽകിഫിൽ, ഭാസ്കരൻ കൊഴുക്കല്ലൂർ, ഷബീർ ജന്നത്ത്, ടി കെ അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു. സി.എം ബാബു, എടയിലാട്ട് ഉണ്ണികൃഷ്ണൻ, വള്ളിൽ രവീന്ദ്രൻ, സുരേഷ് മൂന്നടിയിൽ, സുധാകരൻ പുതുക്കുളങ്ങര, വിജയൻ മയൂഖം, പ്രസന്നകുമാരി ചൂരപ്പറ്റ, കെ.എം ശ്യാമള, ഷൈമ സുരേഷ് , അർഷിന അസീസ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |