ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് വി. കെ. അനിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.അജിത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ. എം ബാലരാമൻ ശുചിത്വ പ്രതിജ്ഞ ചൊല്ലി. സുരേഷ് ബാബു ആലങ്കോട്, കെ.ടി. സുകുമാൻ, കെ. ബീന, പി. ഷാജി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി സ്വാഗതവും അസി. സെക്രട്ടറി നന്ദിയും പറഞ്ഞു. മികച്ച ഹരിത സ്ഥാപനമായി കക്കഞ്ചേരി ഗവ.ആയുർവേദ ആശുപത്രിയെയും മികച്ച ഹരിത വിദ്യാലയമായി ഉള്ളിയേരി എ.യു.പി സ്കൂളിനെയും തെരഞ്ഞെടുത്തു. എല്ലാ ടൗണുകളും ശുചിത്വ ടൗണുകളായി പ്രഖ്യാപിച്ചു. അങ്ങാടികളിൽ വെയ്സ്റ്റ ബിന്നുകൾ സ്ഥാപിച്ചു. എല്ലാ സർക്കാർ സ്ഥാപനങ്ങളും പൊതു ഇടങ്ങളും സ്വകാര്യ സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഹരിത സ്ഥാപനങ്ങളായി മാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |