വടകര: കവിയും ഗാനരചയിതാവുമായിരുന്ന പി ഭാസ്കരൻ ജന്മശതാബ്ദിയുടെ ഭാഗമായി വി.ടി മുരളി രചിച്ച 'കണ്ണീരും സ്വപ്നങ്ങളും' പുസ്തകത്തിന്റ കവർ പ്രകാശനം കവി വീരാൻകുട്ടി പ്രേംകുമാർ വടകരയ്ക്ക് നൽകി നിർവഹിച്ചു. ടി രാജൻ അദ്ധ്യക്ഷത വഹിച്ചു. പി ഹരീന്ദ്രനാഥ്, ടി.കെ വിജയരാഘവൻ, തൈയ്യുള്ളതിൽ രാജൻ, വി .പി പ്രഭാകരൻ, പി .പി രാജൻ, എടയത്ത് ശ്രീധരൻ, അടിയേരി രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. 29ന് വൈകിട്ട് നാലു മണിക്ക് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ എം ജയചന്ദ്രൻ പുസ്തകം പ്രകാശനം ചെയ്യും. ഡോ. എസ് ശാരദക്കുട്ടി, കെ.വി ശരത് ചന്ദ്രൻ, ഡോ.എസ് പ്രശാന്ത് കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും. പി.കെ രാമചന്ദ്രൻ സ്വാഗതവും സജീവൻ ചോറോട് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |