SignIn
Kerala Kaumudi Online
Friday, 23 October 2026 2.07 AM IST

ക്ളാസിൽ പഠിപ്പിച്ചത് മറന്നോ‌? ശരണിന്റെ റോബോട്ട് പറഞ്ഞുതരും

image-
എസ്-ട്രോൺ റോബോട്ടുമായി ശരൺലാൽ

കോഴിക്കോട്: ക്ളാസിൽ പഠിപ്പിച്ചതെല്ലാം മറന്നുപോയെന്നും മനസിലായില്ലെന്നും പേടിവേണ്ട. ഒൻപതാം ക്ളാസുകാരൻ ശരൺലാൽ സ്വന്തമായി വികസിപ്പിച്ച റോബോട്ട് എല്ലാം പറഞ്ഞു തരും. വീട്ടിൽ പഠിക്കാനിരിക്കുമ്പോൾ, സഹായിയായി റോബോട്ട് കൂടെയുണ്ടാവും.

ക്ലാസിൽ കേട്ട കാര്യങ്ങളാണെങ്കിലും വീട്ടിലെത്തി വായിക്കുമ്പോൾ സംശയങ്ങൾ കുന്നുകൂടും. ഇതിനെന്താണ് പരിഹാരം എന്നു ചിന്തയാണ് വടകര ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ ശരൺലാലിനെ 'എസ്-ട്രോൺ' എന്ന റോബോട്ടിലേക്ക് നയിച്ചത്. ഏത് ചോദ്യത്തിനും സെക്കൻഡുകൾക്കകം ഉത്തരം പറയുന്ന കുഞ്ഞൻ റോബോട്ട് ശരണിന്റെ സ്കൂളിലും കൂട്ടുകാർക്കിടയിലും താരമാണിപ്പോൾ.സ്കൂളിൽ നടത്തിയ എ.ഐ എക്സ്പോയിലും കാലിക്കറ്റ് എൻ.ഐ.ടിയിലും റോബോട്ടിക് മാതൃക പ്രദർശിപ്പിച്ചിരുന്നു.

മോണിറ്ററുമായി ബന്ധിപ്പിച്ചാൽ സ്ക്രീനിലും ഉത്തരം തെളിയും. ഉത്തരമറിയാത്ത ചോദ്യമാണെങ്കിൽ ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയറിൽ നിന്ന് ഉത്തരം കണ്ടെത്തി നൽകും. വെെഫെെ സഹായത്തോടെയാണ് പ്രവർത്തനം. പെെത്തൺ, സി തുടങ്ങിയ പ്രോഗ്രാമിംഗ് ലാംഗ്വേജുകൾ സമന്വയിപ്പിച്ചാണ് റോബോട്ടിന്റെ പ്രവർത്തന കോഡുകൾ തയ്യാറാക്കിയത്. ഒന്നരവർഷം കൊണ്ടാണ് ലക്ഷ്യം കണ്ടത്.

കൊവിഡുകാലം വീട്ടിൽ തളച്ചിട്ടപ്പോഴാണ് , റോബോട്ടുകളെക്കുറിച്ചും മെഷീൻ രൂപങ്ങളെക്കുറിച്ചും പഠിക്കാൻ തുടങ്ങിയത്.ഓൺലെെൻ ക്ലാസുകളിലൂടെ കൂടുതലായി അറിഞ്ഞു. ആദ്യമായി നിർമ്മിച്ചത് ഇലക്ട്രിക് കാറിന്റെ മാതൃകയായിരുന്നു. പിന്നീട് റോബോട്ടിന്റെ വിവിധ മാതൃകകൾ നിർമിച്ചു. കോഴിക്കോട് മൊകേരി സ്വദേശിയായ ശരണും കുടുംബവും വടകരയിലാണ് താമസം. ഇലക്ട്രോണിക് കളിപ്പാട്ടങ്ങളോടായിരുന്നു ചെറുപ്പം തൊട്ടേ പ്രിയമെന്ന് അമ്മ സൂര്യ പറയുന്നു. അച്ഛൻ കെ.സുരേഷ് ജി.എസ്.ടി പ്രാക്ടീഷണറാണ്. വടകര ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ശരണ്യയാണ് സഹോദരി.

`റോബോട്ടിക് രൂപകല്പനയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ജോലി ചെയ്യാനാണ് താത്പര്യം.'

-ശരൺലാൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL