SignIn
Kerala Kaumudi Online
Friday, 23 October 2026 7.00 AM IST

ചൂരൽമല ദുരന്തം:  16 വീടുകൾ നിർമ്മിക്കാൻ മലബാർ മഹാ ഇടവക

urul
വീടുകൾ നിർമ്മിക്കാൻ മലബാർ മഹാ ഇടവക

  • ശിലാസ്ഥാപനം ഇന്ന് തൃക്കെെപ്പറ്റയിൽ

കോഴിക്കോട്: സി.എസ്.ഐ ഉത്തര കേരള മഹായിടവക വിഭജിച്ച് മലബാർ മഹായിടവകയായി രൂപീകൃതമായതിന്റെ പത്താം വാർഷികം 'കനിവ് - കരുണയുടെ വർഷം' എന്ന പേരിൽ ആഘോഷിക്കും. വയനാട് ദുരന്തബാധിതർക്ക് ആർദ്രം പദ്ധതിപ്രകാരം ഒരേക്കൽ പത്ത് സെന്റ് ഭൂമിയിൽ നിർമ്മിച്ചുകൊടുക്കുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന് രാവിലെ 9.30ന് മേപ്പാടി തൃക്കെെപ്പറ്റയിൽ ബിഷപ്പ് നിർവഹിക്കും. സി.എസ്.ഐ മദ്ധ്യകേരള ബിഷപ്പ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ പങ്കെടുക്കും. 16 വീടുകളും കമ്മ്യൂണിറ്റി ഹാളുമാണ് നിർമ്മിക്കുക. സങ്കേതം ഭവനനിർമ്മാണ പദ്ധതിയുടെ ഭാഗമായി 10 ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നു. മാനന്തവാടിയിലെ വീട് പൂർത്തിയായി. ഉന്നത വിദ്യാഭ്യാസത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ഈ വർഷം തുടങ്ങും. വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തും. യുവാക്കൾക്ക് യൂത്ത് എഗെെൻസ്റ്റ് അഡിക്ഷൻ ആന്റ് അബ്യൂസ് പദ്ധതി നടപ്പാക്കും. സ്ത്രീശാക്തീകരണത്തിനായി പെണ്മ, ഗേൾ ചെെൽഡ് കാമ്പയിൻ തുടങ്ങി. സുവിശേഷ യോഗങ്ങൾ ഏപ്രിൽ ആറു മുതൽ എട്ടു വരെയും പത്താംവാർഷിക സ്ത്രാത്ര ആരാധന ഒമ്പതിന് രാവിലെ പത്തിനും കോഴിക്കോട് സി.എസ്.ഐ കത്തീഡ്രലിൽ നടക്കും. ആഗസ്റ്റിൽ ദേശീയതല കൊയർ ഫെസ്റ്റിവൽ നടത്തും.

വാർത്താസമ്മേളനത്തിൽ ബിഷപ്പ് റവ. ഡോ. റോയ്സ് മനോജ് വിക്ടർ , വെെദിക സെക്രട്ടറി റവ. ജേക്കബ് ദാനിയേൽ, അൽമായ സെക്രട്ടറി കെന്നത്ത് ലാസർ, ട്രഷറർ സി.കെ. ഷെെൻ, സെന്റ് മേരീസ് ഇംഗ്ളീഷ് ചർച്ച് വികാരി ഡോ. ടി.ഐ. ജെയിംസ് എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL