വളയം: വളയത്തെ കമ്മ്യൂണിസ്റ്റ് നേതാവ് കരുവാങ്കണ്ടി കുമാരന്റെ നാലാം ചരമ വാർഷിക ദിനം സി.പി.എം നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. വണ്ണാർകണ്ടി, ചെക്കോറ്റ, അടിക്കിലോട്ട്, മണലോടി ബ്രാഞ്ചുകളിൽ പ്രഭാതഭേരികൾ നടത്തി ചെങ്കൊടി ഉയർത്തി. എ.കെ. ജംഗ്ഷൻ കേന്ദ്രീകരിച്ച് പ്രകടനവും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു. അനുസ്മരണ യോഗം സി.പി.എം ജില്ലാകമ്മിറ്റി അംഗം പി.പി.ചാത്തു ഉദ്ഘാടനം ചെയ്തു. എ.കെ.ശരത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മറ്റി അംഗം എം. ദിവാകരൻ, ലോക്കൽ സെക്രട്ടറി കെ.എൻ. ദാമോദരൻ, എൻ.പി . കണ്ണൻ , കെ. വിനോദൻ, ടി. കണാരൻ എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ. ശ്രീജിത്ത് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |