നാദാപുരം: മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രസിഡന്റ് വി.വി മുഹമ്മദലി പ്രഖ്യാപിച്ചു. വീടുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേനയുടെ അജൈവ മാലിന്യ ശേഖരണം, മിനി.എം. സി.എഫ്. സ്ഥാപിക്കൽ, പൊതു സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഹരിതകങ്ങളായി മാറ്റൽ, ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യൽ, വീടുകളിൽ ജൈവമാലിന്യ സംസ്കരണ ഉപാധികൾ നല്കൽ എന്നിവ നടപ്പാക്കിയ ശേഷമാണ് ശുചിത്വ പ്രഖ്യാപനം നടത്തിയത്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.സി.സുബൈർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സി.കെ.നാസർ, ജനീദ ഫിർദൗസ്, വി.പി.കുഞ്ഞിരാമൻ, അബ്ബാസ് കണേക്കൽ, കെ.സി ഇബ്രാഹിം, സജിന, വി.ഇ.ഒ. വിജയൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |