കുന്ദമംഗലം: കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക, അശാസ്ത്രീയ എൻ.എം. എം.എസ് ഉപേക്ഷിക്കുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. ചാത്തമംഗലത്ത് കർഷക തൊഴിലാളി യൂണിയൻ ഏരിയാ കമ്മിറ്റി അംഗം പി ഷെപു ഉദ്ഘാടനം ചെയ്തു
കുന്ദമംഗലത്ത് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ഇ വിനോദ് കുമാർ, പെരുവയലിൽ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എം.എം സുധീഷ് കുമാർ, മാവൂരിൽ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം വി ശ്രീജ, പെരുമണ്ണയിൽ യൂണിയൻ ഏരിയാ കമ്മിറ്റി അംഗം പി ശിവദാസൻ നായർ എന്നിവർ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |