SignIn
Kerala Kaumudi Online
Friday, 23 October 2026 6.15 AM IST

ഉള്ളിയേരി സഹ. ബാങ്ക്  50ാം വാർഷികാഘോഷം

photo
ഉള്ളിയേരി സർവ്വീസ് സഹകരണ ബാങ്ക് സുവർണ്ണ ജൂബിലി ആഘോഷം സ്വാഗത സംഘം രൂപീകരണ യോഗം ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.അജിത ഉദ്ഘാടനം ചെയ്യുന്നു

ഉള്ളിയേരി: ഉള്ളിയേരി സർവീസ് സഹകരണ ബാങ്ക് 50ാം വാർഷികാഘോഷം " ആകാശ മിഠായി 2025 " വൈവിദ്ധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കും. സ്വാഗത സംഘ രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.അജിത ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ഷാജി, ഗ്രാമപഞ്ചായത്ത് അംഗം ഗീത.കെ, ബാബുരാജ് കുന്നത്തറ എന്നിവർ പ്രസംഗിച്ചു. വയോജനങ്ങൾക്ക് ആരോഗ്യ ക്ലാസും സംഗമവും, വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസും,വനിതകൾക്ക് തൊഴിൽ പരിശീലന ശില്പശാലയും, കർഷകർക്ക് നൂതന കൃഷിരീതി പരിശീലനവും സഹകാരി സംഗമവും യുവജന സംഗമവും സംഘടിപ്പിക്കും. ആഗസ്റ്റിൽ സുവർണ ജൂബിലി ആഘോഷം സമാപിക്കും. ബാങ്ക് അസി. സെക്രട്ടറി ഷനീത സോപാനം സ്വാഗതവും ഗിരീഷ് എൻ പി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL