SignIn
Kerala Kaumudi Online
Friday, 23 October 2026 3.21 AM IST

വെള്ളികുളങ്ങര എൽ.പി സ്കൂൾ ശതാബ്ദി ആഘോഷം

img
വെളളികുളങ്ങര എൽ.പി.സ്കൂൾ ശതാബ്ദിയോടനുബന്ധിച്ചു നടന്ന സാംസ്കാരിക സദസ്സിൽ ജീവിതമാണ് ലഹരി എന്ന വിഷയത്തിൽ രംഗീഷ് കടവത്ത് പ്രഭാഷണം നടത്തുന്നു.

വടകര: വെള്ളികുളങ്ങര എൽ.പി സ്കൂൾ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സദസ് ഫോക് ലോർ ഗുരുപൂജ അവാർഡ് ജേതാവ് ഒഞ്ചിയം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശശികല ദിനേശ് അദ്ധ്യക്ഷത വഹിച്ചു. രംഗീഷ് കടവത്ത് പ്രഭാഷണം നടത്തി. വി.പി സുരേന്ദ്രൻ , ജൗഹർ വെളളികുളങ്ങര കെ. കമലം, കെ. ബാലകൃഷ്ണക്കുറുപ്പ്, കെ.പി. ഉഷ , വി . പി. ബലരാമൻ , രാജീവൻ പത്മാലയം, എം. ജയപ്രകാശ് , കെ. പ്രബീഷ് എന്നിവർ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് സമാപന സദസ് പുരാവസ്തു- രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, VLP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL