പുൽപ്പള്ളി: കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊമ്പൻ ചരിഞ്ഞു. കേരള കർണാടക വനാതിർത്തിയായ മാടപള്ളികുന്നിലെ കന്നാരം പുഴയിലാണ് കാട്ടുകൊമ്പൻമാർ ഏറ്റുമുട്ടിയത്. സാരമായി പരിക്കേറ്റ ഒരു കൊമ്പൻ ചരിഞ്ഞു. 50 വയസ് തോന്നിപ്പിക്കുന്ന കാട്ടാനയാണ് ചരിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു കൊമ്പൻമാർ ഏറ്റുമുട്ടിയത്. 11 മണിയോടെ ഒരാന പുഴയിൽ വീണു. കൊമ്പ് കൊണ്ട് ദേഹത്താകെ പരിക്കേറ്റിട്ടുണ്ട്. ആനകൾ ഏറ്റുമുട്ടുന്ന ശബ്ദം ഏറെ ദൂരെ വരെ കേട്ടിരുന്നു. രാവിലെയാണ് ആന ചരിഞ്ഞ വിവരം നാട്ടുകാരറിഞ്ഞത്. ബന്ദിപ്പൂർ വനമേഖലയുടെ ഭാഗമായതിനാൽ കർണാടക വനപാലകരെത്തി തുടർ നടപടി സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |