നാദാപുരം: പുറമേരി ഗ്രാമപഞ്ചായത്തിലെ അരൂരിൽ ഹൈസ്കൂൾ അനുവദിക്കണമെന്ന് സി.പി.ഐ അരൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. അരൂർ മേഖലയിലെ വിദ്യാർത്ഥികൾ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. അരൂർ മേഖലയിൽ നിന്ന് പുറമേരി പഞ്ചായത്തിലെ ഹൈസ്കൂളിൽ എത്തണമെങ്കിൽ മറ്റ് പഞ്ചായത്തുകൾ താണ്ടണമെന്ന സ്ഥിതിയാണ്. പ്രതിനിധി സമ്മേളനം ടി.കെ. കുഞ്ഞിക്കണ്ണൻ നഗറിൽ ഇ.കെ.വിജയൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു. ടി. കെ.രാജൻ, പി. സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, കെ.പി പവിത്രൻ എന്നിവർ പ്രസംഗിച്ചു. ഒമ്പതംഗ ലോക്കൽ കമ്മിറ്റിയിൽ ലോക്കൽ സെക്രട്ടറിയായി പി.കെ ചന്ദ്രനെയും അസി.സെക്രട്ടറിയായി വി.ടി. ലിഗേഷിനെയും തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |