ബാലുശ്ശേരി: കൊയിലാണ്ടി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ സംരംഭമായ കോ-ഓപ്പറേറ്റീവ് എജ്യുമാർട്ടിന്റെ സ്കൂൾ ബസാർ ബാലുശ്ശേരി ബസ്സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ചു. അഡ്വ.കെ എം സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.കെ സുമേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ബ്രാൻഡുകളുടെ ഉൾപ്പെടെ സ്കൂൾ സ്റ്റേഷനറി സാധനങ്ങൾ ഒരു കുടക്കീഴിൽ പൊതു വിപണിയെക്കാൾ കുറഞ്ഞ വിലക്ക് തെരഞ്ഞെടുക്കാൻ കഴിയുന്ന വിധത്തിലാണ് ബാലുശ്ശേരിനീതി മെഡിക്കൽസിനു സമീപം സ്കൂൾ ബസാർ സജ്ജീകരിച്ചിട്ടുള്ളത്. ബാങ്ക് സെക്രട്ടറി കെ ജയന്തി,ഡയറക്ടർമാരായ പി. പി. രവീന്ദ്രനാഥ്, വത്സല എടവലത് , ജസിത സി. വി, മീനാകുമാരി, മേഴ്സി ചെറിയാൻ, സബിത എം. പി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |