ബാലുശ്ശേരി: ബാലുശ്ശേരി ബി. ആർ. സിയുടെ ആഭിമുഖ്യത്തിൽ ജി.വി.എച്ച്. എസ്.എസ് ബാലുശ്ശേരിയിൽ സംഘടിപ്പിച്ച ഒരു മാസക്കാലം നീണ്ടു നിന്ന സമ്മർ 'സ്പോർട്സ് ക്യാമ്പ് ' ഒളിമ്പിയ '2025 സമാപിച്ചു. സി. ആർ. സി. സി. അബ്ദുൾ ഹക്കീം അദ്ധ്യക്ഷത വഹിച്ചു. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് സമാപനം ഉദ്ഘാടനം ചെയ്തു. ബി.പി.സി ഷീബ, ഫിസിക്കൽ എഡ്യുക്കേഷൻ പരിശീലകരായ സ്റ്റാലിൻ, ബെഡ്സൺ ,രാജൻ, ജയ്നി, ബബിത, എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. സി. ആർ. സി. സിമാരായ ബിജിന, നൈസി എന്നിവർ പ്രസംഗിച്ചു. ട്രെയിനർ സജിൻ മാത്യു സി നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |