കോഴിക്കോട്: ലഹരിക്കെതിരായ 'കിക്ക് ഡ്രഗ്സ്, സെ യെസ് ടു സ്പോർട്സ്' എന്ന സന്ദേശവുമായി സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ സന്ദേശയാത്ര ഇന്ന് ജില്ലയിൽ പ്രവേശിക്കും. രാവിലെ ആറിന് അടിവാരത്തുനിന്ന് താമരശ്ശേരി ചുങ്കം വരെ മാരത്തോൺ മത്സരം സംഘടിപ്പിക്കും. പി ടി എ റഹീം എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്യും. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15000, 10000, 7500 വീതവും മറ്റു 7 സ്ഥാനക്കാർക്ക് 2000 രൂപ വീതവും ക്യാഷ് പ്രൈസ് നൽകും. താമരശ്ശേരി ചുങ്കം മുതൽ ബസ്സ്റ്റാൻഡ് വരെ കായിക മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിലെ എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികൾ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, കായികതാരങ്ങൾ തുടങ്ങിയവർ പങ്കെടുക്കുന്ന വാക്കത്തോണും ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |