SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

ഐക്യദാർഢ്യ ധർണ നടത്തി

lockel
വിദേശ മദ്യ വില്പനശാല ​ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയി​ച്ച് ​ സമരം നട​ത്തുന്ന ജനകീയ സമര സമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആസാദ് കലാകായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ​നടത്തിയ ധർണ്ണ ​​ ഡിസിസി ജനറൽ സെക്രട്ടറി കെ​. സുരേഷ് ​ ഉദ്ഘാടനം ചെ​യ്യുന്നു

​രാമനാട്ടുകര : രാമനാട്ടുകര ​തോട്ടുങ്ങലിൽ പ്രവർത്തിക്കുന്ന ​ വിദേശ മദ്യ വില്പനശാല ​ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയി​ച്ച് ​ സമരം നട​ത്തുന്ന ജനകീയ സമര സമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആസാദ് കലാകായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ധർണ ​ നടത്തി​. ഡി.സി.സി ജനറൽ സെക്രട്ടറി കെ​.സുരേഷ് ​ ഉദ്ഘാടനം ചെയ്തു​. ഉമ്മർ അഷ്റഫ് പാണ്ടികശാല അ​ദ്ധ്യക്ഷത വഹിച്ചു ​.രാജീവ് തിരുവച്ചിറ കൗൺസിലർമാരായ കെഎം യമുന, സ​ജ്ന ​, കബീർ മാളീരി, മൻസൂർ രാമനാട്ടുകര, അഡ്വ​.ശശികുമാർ, ഗോപി കൊടക്കല്ലപറമ്പ്, പിസി ജനാർദ്ദനൻ ​ , ഫൈസൽ പള്ളിയാളി, റിയാസ് കെ,ഗിരിജ തോട്ടു​ങ്ങൽ, മുനീർ പള്ളി മേത്തൽ,കെ എം ബഷീർ, കെ എം ഷറഫുദ്ദീൻ, ബഷീർ പി പി, പി കെ മുഹമ്മദാലി, പറമ്പൻ ഹസൻകുട്ടി, ബഷീർ വൈദ്യരങ്ങാടി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL