SignIn
Kerala Kaumudi Online
Friday, 23 October 2026 10.19 PM IST

എൻ.ഐ.ടിയിൽ സമ്മർ ക്യാമ്പ്

nit
എൻ.ഐ.ടി

കുന്ദമംഗലം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിലെ ഡിപ്പാർട്മെന്റ് ഓഫ് മാത്തമാറ്റിക്സ്, സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ആൻഡ് സ്കിൽ ഡെവലപ്മെന്റ് സെന്റർ, മാത്ത് ലാബ് സ്കിൽ റിലം എന്നിവർ സംയുക്തമായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി 'മാത്ത് കോഡിംഗ് ആൻഡ് എ.ഐ.' എന്ന പേരിൽ സമ്മർ റെസിഡൻഷ്യൽ ക്യാമ്പ് 12 മുതൽ 16 വരെ എൻ.ഐ.ടി. ക്യാമ്പസിൽ നടക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാൻ അറിയുന്നതിന് ഉപരിയായി കുട്ടികളെ എ.ഐ സാങ്കേതികവിദ്യയുടെ നിർമ്മാതാക്കളാക്കി മാറ്റുന്നതിന് ലക്ഷ്യമിടുന്നു. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 98953 06728,94003 15755 എന്നീ ഫോൺ നമ്പറുകളിൽ വിളിക്കാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL