SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

സിവിൽ ഡിഫൻസ് മോക്ഡ്രിൽ വിജയം സൈറൺ മുഴങ്ങി, പിന്നെയെല്ലാം സജ്ജം

mok
കോ​ഴി​ക്കോ​ട് ​ബീ​ച്ച് ​ആ​ശു​പ​ത്രി​യി​ൽ​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​ന​ട​ത്തി​യ​ ​മോ​ക്ഡ്രി​ല്ലി​ൽ​ ​നി​ന്ന് ഫോട്ടോ : രോ​ഹി​ത്ത് ​ത​യ്യിൽ

കോഴിക്കോട് : സിവിൽ ഡിഫൻസ് മോക്ക്‌ഡ്രിൽ ജില്ലയിൽ വിജയം. നാല് മണിക്ക് സൈറൺ മുഴങ്ങുമ്പോൾ മോക്ഡ്രിൽ തുടങ്ങാനായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം. കോഴിക്കോട് കോർപ്പറേഷനിൽ നാല് മണിയുടെ ആദ്യ സൈറൺ കൂടിനിന്ന ആളുകൾക്ക് കേൾക്കാൻ കഴിഞ്ഞില്ല. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കി. തുടർന്ന് അനൗൺസ്‌മെന്റ് നടത്തിയ ശേഷമാണ് മോക്ഡ്രിൽ ആരംഭിച്ചത്. സൈറൺ മുഴങ്ങിയെന്നും അത് കെട്ടിടത്തിൽ മുഴുവനും കേൾക്കാതിരുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയതെന്ന് മേയർ ബീന ഫിലിപ്പും കോർപ്പറേഷൻ ജീവനക്കാരും പറഞ്ഞു. അപായം സംഭവിച്ചാൽ ആളുകളെ മാറ്റുന്ന തരത്തിലുള്ള സജ്ജീകരണങ്ങളല്ല ഇവിടെ തയ്യാറാക്കിയിരുന്നത്. അനൗൺസ്‌മെന്റ് മുഴങ്ങിയതോടെ ജീവനക്കാരുൾപ്പെടെ കെട്ടിടത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളും മുറികളിലെ ലൈറ്റുകളണച്ച് താഴത്തെ നിലയിലെ തുറസായ സ്ഥലത്ത് ഒന്നിച്ചു നിൽക്കുകയായിരുന്നു. 4.28 ന് സുരക്ഷിതം എന്ന സൈറൺ കൃത്യമായി മുഴങ്ങി. കൃത്യസമയത്ത് തന്നെ മോക്ക്‌ഡ്രിൽ അവസാനിച്ചു. കോർപ്പറേഷൻ ഓഫീസ് കൂടാതെ ജി.എച്ച്.എസ്.എസ് ബേപ്പൂർ, ജി.എഫ്.എച്ച്.എസ്.എസ് പുതിയാപ്പ, പയ്യോളി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, കോഴിക്കോട് ഗവ. എൻജിനിയറിംഗ് കോളേജ്, പന്നിയങ്കര ഗവ.യു.പി.എസ്, കൊയിലാണ്ടി പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ്, തിരുവങ്ങൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലാണ് മോക്ക്‌ഡ്രിൽ നടത്തിയത്. എല്ലായിടത്തും വിജയകരമായി പൂർത്തിയാക്കി. പൊലീസ്, ഫയർഫോഴ്സ്, ദുരന്ത നിവാരണ സേന അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് മോക്ക്‌ഡ്രിൽ നടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL