SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

ബിഗ് സല്യൂട്ട് ഇന്ത്യൻ 'സിന്ദൂർ '

sajina
ഡോ. സജ്‌ന രഞ്ജിത്ത്,

കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22ന് പൊഴിഞ്ഞത് ഇന്ത്യയുടെ കണ്ണീർ. ഭാര്യയുടെ, മക്കളുടെ, അമ്മയുടെ കൺമുന്നിൽ ഭീകരർ കവർന്നത് 26 പേരെ. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടന ലഷ്‌കറുമായി ബന്ധപ്പെട്ട റെസിസ്റ്റൻസ് ഫ്രണ്ടാണ് അക്രമത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തത്. ലോകം മുഴുവൻ ഇന്ത്യക്കനുകൂലമായി രംഗത്തെത്തി. അപ്പോഴും ഭീകരവാദികളെ തള്ളി ഇന്ത്യക്കൊപ്പമെന്ന് പറയാൻ പാക് ഭരണകൂടത്തിനായില്ല. പ്രകോപനപരമായ പ്രസ്താവനകളിറക്കി അവർ വീണ്ടും ഇന്ത്യയുടെ അഭിമാനത്തെ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു. കാത്തിരിക്കുകയായിരുന്നു ഇന്ത്യ, കഴിഞ്ഞ 15 ദിവസവും. ഇന്ത്യൻ വനിതകളുടെ സിന്ദൂരക്കുറിയിൽ വീണ ചോരത്തുള്ളികളെ തുടച്ചുനീക്കാൻ തുടക്കമിട്ട സേനയുടെ ഓപ്പറേഷൻ സിന്ദൂരിന് രാജ്യവ്യാപകമായി വലിയ പിന്തുണയാണ് ഉയരുന്നത്.

ഭീകരതയ്ക്ക് ചുട്ട മറുപടി
പാക്ഭീകരതയെ നിഷ്പ്രഭമാക്കി പഹൽഗാമിലെ കണ്ണീരിന് മറുപടി കൊടുത്ത ഇന്ത്യൻ സൈനികർക്ക് അഭിവാദ്യങ്ങൾ.
പാകിസ്ഥാൻ ഭീകരവാദികളാൽ അനാഥമാക്കിയ സ്ത്രീകളുടെ സമാധാനത്തിന്റെ വിജയം കൂടിയാണീ ഓപ്പറേഷൻ സിന്ദൂർ. സമഗ്രവും തന്ത്രപരവുമായ ഓപ്പറേഷനിലൂടെ പാക് സിവിലിയാൻസിനെ ബുദ്ധിമുട്ടിക്കാതെ പാകിസ്ഥാൻ ഭീകരത വളർത്തുന്ന കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമാക്കി നടത്തിയ ആക്രമണം ശ്രദ്ധേയമാണ്. ഇന്ത്യയുടെയും ലോകത്തിന്റെയും സമാധാനത്തിനും സാമ്പത്തിക വളർച്ചയ്ക്കും ഭീകരത ഇല്ലാതാക്കേണ്ടത് അനിവാര്യമാണ്.

ഡോ. സജ്‌ന രഞ്ജിത്ത്, അദ്ധ്യാപിക, ആർ.ഇ.സി.ജി.എച്ച്.എസ്.എസ് ചാത്തമംലം

ഇ​ന്ത്യ​യു​ടെ​ ​മു​ന്ന​റി​യി​പ്പ്

പ​ഹ​ൽ​ഗാം​ ​ക​ഴി​ഞ്ഞ് 15​ ​ദി​വ​സ​ത്തി​നു​ശേ​ഷം​ ​കൊ​ടു​ത്ത​ ​മ​റു​പ​ടി​ ​ഇ​ന്ത്യ​യെ​ന്ന​ ​മ​ഹാ​രാ​ജ്യ​ത്തെ​ ​ജ​ന​ത​യു​ടെ​ ​മു​ന്ന​റി​യി​പ്പാ​ണ്.​ ​ ​​ഒ​രു​ ​പാ​ക് ​സൈ​നി​ക​നെ​യും​ ​നാ​ട്ടു​കാ​ര​നെ​യും​ ​ല​ക്ഷ്യ​മി​ട്ടി​ല്ല.​ ​ഭീ​ക​ര​വാ​ദി​ ​കേ​ന്ദ്ര​ങ്ങ​ളെ​ ​മാ​ത്രം​ ​ത​ക​ർ​ത്ത​തി​ലൂ​ടെ​ ​യു​ദ്ധ​ത്തി​ന്റെ​ ​ധാ​ർ​മി​ക​ത​ ​കൂ​ടി​ ​ഇ​ന്ത്യ​ ​സൂ​ക്ഷി​ച്ചു.​ ​ജീ​വ​ൻ​ ​പ​ണ​യം​ ​വെ​ച്ച് ​രാ​ജ്യം​ ​കാ​ക്കു​ന്ന​ ​സൈ​നി​ക​ർ​ക്ക് ​അ​ഭി​വാ​ദ്യ​ങ്ങ​ൾ.
അ​ദ്വൈ​ത്.​വി,​ ​ഡോ.​ബി.​ആ​ർ.​അം​ബേ​ദ്കർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഓ​ഫ് ​ന​ഴ്‌​സിം​ഗ്.​ ​കോ​ഴി​ക്കോ​ട്.

മാ​തൃ​രാ​ജ്യ​ത്തി​നൊ​പ്പം

രാ​ജ്യം​ ​വ​ലി​യ​ ​ഭീ​ഷ​ണി​യു​ടെ​ ​മു​ന​യി​ൽ​ ​നി​ൽ​ക്കു​മ്പോ​ൾ​ ​രാ​ജ്യ​ത്തി​നൊ​പ്പം​ ​നി​ൽ​ക്കു​ക​യാ​ണ് ​ഓ​രോ​ ​ഇ​ന്ത്യ​ക്കാ​ര​ന്റെ​യും​ ​ക​ട​മ.​ ​പ​ല​ ​രാ​ജ്യ​ങ്ങ​ളോ​ടും​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​ഇ​ന്ത്യ​യി​ലു​ണ്ടാ​വാം.​ ​പ​ക്ഷേ,​ ​ഇ​ന്നി​പ്പോ​ൾ​ ​പാ​കി​സ്ഥാ​നി​ൽ​ ​നി​ന്ന് ​ഉ​ട​ലെ​ടു​ത്ത​ ​ഭീ​ക​ര​വാ​ദ​മാ​ണ് ​വി​ഷ​യം.​ ​അ​പ്പോ​ൾ​ ​ന​മ്മ​ളെ​ല്ലാം​ ​ഇ​ന്ത്യ​ക്കാ​രാ​വു​ക​ ​എ​ന്നു​മാ​ത്ര​മാ​ണ് ​പ​റ​യാ​നു​ള്ള​ത്.​ ​ശ​രി​യാ​യ​ ​സ​മ​യ​ത്തി​ൽ​ ​ശ​രി​യാ​യ​ ​തി​രി​ച്ച​ടി.​
ജോ​യ്‌​മാ​ത്യു, ചലച്ചിത്ര നടൻ

ഇ​ന്ത്യാ,​ ​അ​ഭി​മാ​നം

ഭാ​ര്യ​യു​ടെ​ ​ക​ൺ​മു​ന്നി​ൽ​ ​ഭ​ർ​ത്താ​വി​നെ​ ​കൊ​ല്ലു​ന്ന,​ ​മ​ക്ക​ളു​ടെ​ ​ക​ൺ​മു​ന്നി​ൽ​ ​അ​ച്ഛ​നെ​ ​കൊ​ല്ലു​ന്ന,​ ​ക​ണ്ണി​ൽ​ ​ചോ​ര​യി​ല്ലാ​ത്ത​ ​ഭീ​ക​ര​ത​യ്ക്ക് ​ഇ​ന്ത്യ​ൻ​ ​സൈ​ന്യ​ത്തി​ന്റെ​ ​ചു​ട്ട​ ​മ​റു​പ​ടി.​ ​ഇ​ന്ത്യ​ൻ​ ​സൈ​ന്യ​ത്തി​ന്റെ​ ​കൃ​ത്യ​ത​യാ​ർ​ന്ന​ ​മി​സൈ​ൽ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ഭീ​ക​ര​ത​യു​ടെ​ ​കോ​ട്ട​ക​ൾ​ ​നി​ലം​പൊ​ത്തി.​ ​ഇ​ക്കാ​ര്യം​ ​ലോ​ക​ത്തെ​ ​അ​റി​യി​ച്ച​ത് ​ര​ണ്ട് ​വ​നി​താ​ ​സൈ​നീ​ക​ർ..​ ​അ​ഭി​മാ​നം.

ദേ​വി​മി​ത്ര.​സി.​ആർ. (​സാ​വി​യോ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് )

രാ​ജ്യ​ത്തി​നൊ​പ്പം

ഇ​ന്ത്യ​യു​ടെ​ ​മ​തം​ ​സ​മാ​ധാ​ന​ത്തി​ന്റേ​താ​ണ്.​ ​ന​മ്മ​ൾ​ ​ഇ​ന്നേ​വ​രെ​ ​ആ​രേ​യും​ ​അ​ങ്ങോ​ട്ടു​പോ​യി​ ​ആ​ക്ര​മി​ച്ചി​ട്ടി​ല്ല.​ ​ക​ശ്മീ​ർ​ ​ഇ​ന്ത്യ​യു​ടേ​താ​ണ്.​ 144​കോ​ടി​ ​ജ​ന​ങ്ങ​ളു​ള്ള​ ​രാ​ജ്യ​ത്തി​ന് ​സ്വ​ന്ത​മാ​ണ് ​കാ​ശ്മീ​രും.​ ​അ​വി​ടെ​ ​മ​ത​വും​ ​ജാ​തി​യു​മി​ല്ല.​ ​പ​ഹ​ൽ​ഗാ​മ​യി​ൽ​ ​പൊ​ലി​ഞ്ഞ​ ​ജീ​വ​നു​ക​ൾ​ക്ക് ​രാ​ജ്യം​ ​മ​റു​പ​ടി​ ​ന​ൽ​കു​മ്പോ​ൾ​ ​ഓ​രോ​ ​ഇ​ന്ത്യ​ക്കാ​രു​ടെ​യും​ ​ഹൃ​ദ​യം​ ​തു​ടി​ക്കു​ന്നു.​ ​പ്രി​യ​ ​സൈ​നി​ക​രേ​ ​കൂ​ടെ​യു​ണ്ട് ​ഞ​ങ്ങ​ളും.

ബി​ന്ധ്യ.​എ​ ​(​ബി.​ടെ​ക് ​വി​ദ്യാ​ർ​ഥി​നി,​ ​കോ​ഴി​ക്കോ​ട്)

ഭീ​ക​ര​​ ​വി​രു​ദ്ധ​ ​നി​ല​പാ​ട്

ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​ർ​ ​ഭാ​ര​ത​ത്തി​ന്റെ​ ​ശ​ക്ത​വും​ ​കൃ​ത്യ​വു​മാ​യ​ ​ഭീ​ക​ര​വി​രു​ദ്ധ​ ​നി​ല​പാ​ടി​നെ​ ​സൂ​ചി​പ്പി​ക്കു​ന്നു.​ ​രാ​ജ്യ​ത്തെ​ ​പൗ​ര​ന്മാ​ർ​ക്കു​നേ​രെ​യു​ള്ള​ ​ഏ​തൊ​രു​ ​ആ​ക്ര​മ​ണ​ത്തി​നും​ ​ശ​ക്ത​മാ​യ​ ​മ​റു​പ​ടി​യു​ണ്ടാ​കും​ ​എ​ന്ന​ ​സ​ന്ദേ​ശം​ ​കൂ​ടി​യാ​ണ് ​ഈ​ ​തി​രി​ച്ച​ടി.​ ​സൈ​ന്യ​ത്തി​നൊ​പ്പം​ ​രാ​ജ്യം​ ​മു​ഴു​വ​നാ​യും​ ​കൂ​ടെ​യു​ണ്ട്.​ ​ ​തെ​റ്റ് ​ചെ​യ്യു​ന്ന​വ​ർ​ ​തി​രി​ച്ച​ടി​ ​നേ​രി​ടേ​ണ്ടി​വ​രും.​ ​അ​താ​ണ് ​സി​ന്ദൂ​ർ​ ​ഓ​ർ​മി​പ്പി​ക്കു​ന്ന​ത്.
ടി.​ ​അ​ദ്വൈ​ത് ​കൃ​ഷ്ണ,​ ​വി​ദ്യാ​ർ​ത്ഥി

ഇ​ന്ത്യ​യാ​ണ്,​ ​മ​റ​ക്കേണ്ട

പ​ഹ​ൽ​ഗാ​മി​ൽ​ ​എ​രി​ഞ്ഞ​ട​ങ്ങി​യ​ത് ​കു​റേ​ ​പാ​വ​ങ്ങ​ളു​ടെ​ ​സ്വ​പ്‌​ന​ങ്ങ​ളാ​ണ്.​ ​വി​നോ​ദ​യാ​ത്ര​ക്കെ​ത്തി​യ​വ​രെ​ ​മ​തം​ ​നോ​ക്കി​ ​വി​ധ​വ​ക​ളാ​ക്കി.​ ​അ​തി​നു​ള്ള​ ​മ​റു​പ​ടി​യാ​ണ് ​ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​ർ.​ ​അ​വ​രു​ടെ​ ​സിന്ദൂ​ര​പൊ​ട്ടി​ലേ​ക്ക് ​തെ​റി​ച്ചു​ ​വീ​ണ​ ​ചോ​ര​പ്പാ​ടി​നു​ള്ള​ ​മ​റു​പ​ടി.​ ​ഇ​ന്ത്യ​യെ​ന്ന​ ​മ​ഹാ​രാ​ജ്യം​ ​എ​ത്ര​വ​ലു​താ​ണെ​ന്ന് ​പാ​കി​സ്ഥാ​ൻ​ ​അ​റി​യാ​ൻ​ ​പോ​കു​ന്നേ​ ​ഉ​ള്ളൂ.​ ​ക്ഷ​മി​ക്കു​ന്ന​വ​രു​ടെ​ ​നെ​ഞ്ച​ത്തേ​ക്ക് ​കു​തി​ര​കേ​റേ​ൻ​ ​വ​ന്നാ​ൽ​ ​പി​ന്നെ​യാ​ ​കു​ള​മ്പ​ടി​ ​ഉ​ണ്ടാ​വി​ല്ല.​ ​അ​താ​ണ് ​ഇ​ന്ത്യ.

ഹ​രി​ത് ​കി​ഷോർ, സി​വി​ൽ​ ​എ​ൻ​ജി​നി​യ​ർ​ ​വ​ട​കര

യു​ദ്ധ​മ​ല്ല​ ​വേ​ണ്ട​ത്

പ​ഹ​ൽ​ഗാ​മി​നു​ള്ള​ ​തി​രി​ച്ച​ടി​ ​അ​നി​വാ​ര്യ​മാ​യി​രു​ന്നു.​ ​രാ​ജ്യ​ത്തി​ന്റെ​ ​സൈ​നി​ക​ർ​ക്കൊ​പ്പ​മാ​ണ്.​ ​അ​തേ​സ​മ​യം​ ​യു​ദ്ധ​മ​ല്ല,​ ​സ​മാ​ധാ​ന​മാ​ണ് ​വേ​ണ്ട​ത്.​ ​ലോ​കം​ ​ച​ർ​ച്ച​ ​ചെ​യ്ത് ​ഒ​രു​ ​പ​രി​ഹാ​ര​ത്തി​ലേ​ക്ക് ​നീ​ങ്ങ​ണം.​ ​​സ​മാ​ധാ​ന​മാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​മ​തം.​ ​അ​ത് ​പാ​കി​സ്ഥാ​ൻ​ ​തി​രി​ച്ച​റി​യ​ണം.

സു​ചി​ത്ര.​എൻ, (​അ​സി.​മാ​നേ​ജ​ർ​ ​കൗ​ൺ​സി​ലിം​ഗ് ​കോം​ട്ര​സ്റ്റ് ​ക​ണ്ണാ​ശു​പ​ത്രി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL