SignIn
Kerala Kaumudi Online
Friday, 23 October 2026 6.42 PM IST

വൈക്കം സത്യാഗ്രഹം നൂറാം വാർഷികം

kunnamangalamnews
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കുന്ദമംഗലം പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന വൈക്കം സത്യാഗ്രഹത്തിൻ്റെ നൂറാം വാർഷികചടങ്ങ് എൻ.ഷിയോലാൽ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കുന്ദമംഗലം പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം സംഘടിപ്പിച്ചു. കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ഷിയോലാൽ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗം തലവൻ ഡോ.പി.ജെ. വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തി. ജനാർദ്ദനൻ കളരിക്കണ്ടി , കെ. എൻ. നമ്പൂതിരി, സി.കെ.ദാമോദരൻ നായർ എന്നിവരെ ആദരിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ, എം. മാധവൻ, രത്നാകരൻ ചെത്തുകടവ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL