കടലുണ്ടി: അകാലത്തിൽ പൊലിഞ്ഞ ഫോട്ടോഗ്രാഫർ ശ്യാമിന്റെ ഓർമ്മയ്ക്കായി രോഗികൾക്ക് സൗജന്യ ഉപയോഗത്തിനായി 'ആശ്വാസം ചാരിറ്റബ്ൾ മുവ്മെൻ്റ് നടത്തി വരുന്ന പദ്ധതിയിലേക്ക് അഡ്ജസ്റ്റബിൾ കട്ടിലും ഒരു എയർബഡും അജിത പെരുമ്പറ്റയിൽ അവരുടെ മകൻ ശരത്തും നൽകി. കോഴിക്കോട് ബ്ലോക്ക് പ്രസിഡൻ്റ് ടി.കെ ഷൈലജ ഏറ്റുവാങ്ങി. ഈദായത്ത് ടി.കെ അദ്ധ്യക്ഷത വഹിച്ചു. ആശ്വാസം സെക്രട്ടറി യൂനുസ് കടലുണ്ടി, അബൂബക്കർ ടി.പി, വിവേകാനന്ദൻ കെ ,ഹബീബ് റഹ്മാൻ ടി.കെ. മുഹമ്മദ് ഇക്ബാൽ വി. അബ്ദുള്ളക്കോയ എൻ.വി ,അംജദ് പി.വി ബാബുരാജ് എം, അമീൻ ഫൈസൽ ടി.പി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |