SignIn
Kerala Kaumudi Online
Friday, 23 October 2026 2.16 PM IST

സൗജന്യ വീൽചെയർ, പഠനോപകരണ വിതരണം

wheeelchr
വീൽചെയർ

കോഴിക്കോട്: ഐ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും മുഹമ്മദ് റഫി റോയൽ മ്യൂസിക്കൽ അക്കാഡമിയുടെയും ഒന്നാം വാർഷികാഘോഷം നാളെ ടൗൺഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സൗജന്യ വീൽചെയർ വിതരണം, നിർദ്ധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം, സിനിമാ പ്രദർശനം എന്നിവയുണ്ടാകും.
വൈകിട്ട് നാലിന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ലഹരിക്കെതിരെ നിർമ്മിച്ച മയക്കം സിനിമയുടെ ആദ്യ പ്രദർശനം എം.കെ. രാഘവൻ എം.പി. നിർവഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, നജീബ് കാന്തപുരം, പി.വി. ചന്ദ്രൻ, ബഷീറലി തങ്ങൾ പങ്കെടുക്കും.വാർത്താസമ്മേളനത്തിൽ കെ.കെ. മുഹമ്മദ്, പി.അനിൽ ബാബു, നിധീഷ് പാലയ്ക്കൽ, ജസീൽ ജമാൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL