SignIn
Kerala Kaumudi Online
Friday, 23 October 2026 6.40 PM IST

'കുട്ടി വൈബ് ' ഉദ്ഘാടനം

img
മണ്ഡലത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥികൾക്കായി വൈബ് ഏർപ്പെടുത്തിയ അക്ഷര സമ്മാനം കെ.കെ രമ എം.എൽ.എ സ്കൂൾ അധ്യാപകർക്ക് കൈമാറുന്നു

വടകര: കെ.കെ രമ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ നേതൃത്വത്തിൽ വടകര മണ്ഡലത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് നൽകുന്ന അക്ഷര സമ്മാനമായ കുട്ടി വൈബിന്റെ മണ്ഡലംതല ഉദ്ഘാടനം ഒഞ്ചിയം പഞ്ചായത്ത് ഓഫീസ് ഹാളിൽ കെ.കെ.രമ എം.എൽ.എ നിർവഹിച്ചു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. സ്കൂളുകൾക്കുള്ള വൈബ് അക്ഷര സമ്മാനം എം.എൽ.എ പ്രസിഡന്റിന് നൽകി കൈമാറി. വൈബ് ജന. കൺവീനർ ഡോ.ശശികുമാർ പുറമേരി, അക്കാഡമിക് കമ്മിറ്റി ചെയർമാൻ കെ.ടി മോഹൻദാസ്, ഒഞ്ചിയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീസ നൗഷാദ്, മെമ്പർമാരായ സുധീർ മഠത്തിൽ, ജൗഹർ വെള്ളികുളങ്ങര, വൈബ് കോ ഓർഡിനേറ്റർ എം.എൻ പ്രമോദ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL