SignIn
Kerala Kaumudi Online
Friday, 23 October 2026 4.54 AM IST

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

con
പ​ന്നി​ക്കെ​ണി​യി​ൽ​ ​വീ​ണ് ​വി​ദ്യാ​ർ​ത്ഥി​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ്‌​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വ​നം​മ​ന്ത്രി​ ​താ​മ​സി​ക്കു​ന്ന​ ​വെ​സ്റ്റ്‌​ ​ഹി​ൽ​ ​ഗ​സ്റ്റ് ​ഹൗ​സി​ലേ​ക്ക് ​ന​ട​ത്തി​യ​ ​മാ​ർ​ച്ചി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​പ്ര​വ​ർ​ത്ത​ക​രെ​ ​പൊ​ലീ​സ് ​ബ​ലം​ ​പ്ര​യോ​ഗി​ച്ച് ​അ​റ​സ്റ്റ് ​ചെ​യ്യു​ന്നു

കോഴിക്കോട് : വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്ദു ഷോക്കേറ്റു മരിച്ച സംഭവത്തിൽ നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി ശശീന്ദ്രൻ ക്യാമ്പ് ചെയ്ത വെസ്റ്റ് ഹിൽ ഗവ. ഗസ്റ്റ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് ഗസ്റ്റ് ഹൗസ് ഗേറ്റിനു സമീപം എത്തും മുമ്പേ പൊലീസ് തടഞ്ഞു. മാർച്ചിന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, വൈശാഖ് കണ്ണോറ, വി ടി നിഹാൽ, സനൂജ് കുരുവട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL