SignIn
Kerala Kaumudi Online
Friday, 23 October 2026 6.27 PM IST

പ്രകൃതി പഠന ക്യാമ്പ്: അപേക്ഷ ക്ഷണിച്ചു

forest
പ്രകൃതി പഠനം

കോഴിക്കോട്: വനംവകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിജ്ഞാനവ്യാപന വിഭാഗം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠനകേന്ദ്രങ്ങളിൽ ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നതിന് സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെ പരമാവധി 40 പേരടങ്ങുന്ന പഠന സംഘങ്ങൾക്കാണ് ക്യാമ്പ്. ക്യാമ്പിലേക്കും തിരിച്ചുമുള്ള യാത്ര ചെലവ് വിദ്യാലയങ്ങൾ വഹിക്കണം. ഭക്ഷണവും പഠനാംഗങ്ങൾക്ക് സർട്ടിഫിക്കറ്റും നൽകും. നിർദിഷ്ട ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷ അസി. ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ ഡിവിഷൻ, വനശ്രീ, മാത്തോട്ടം, പോസ്റ്റ് അരക്കിണർ, കോഴിക്കോട് 673028 എന്ന വിലാസത്തിൽ 15 നകം ലഭിക്കണം. ഫോൺ 8547603871.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL