SignIn
Kerala Kaumudi Online
Friday, 23 October 2026 11.20 AM IST

വനമിത്ര അവാർഡ് അപേക്ഷ ക്ഷണിച്ചു

vana
വനമിത്ര

കോഴിക്കോട് : ജൈവ വൈവിദ്ധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് നൽകുന്ന വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു. വിവിധ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ച് പരിപാലിക്കുന്നവർക്കും കാവുകൾ, കണ്ടൽക്കാടുകൾ, ഔഷധ സസ്യങ്ങൾ, കൃഷി തുടങ്ങിയ ജൈവവൈവിദ്ധ്യ രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയവർക്കുമാണ് 25,000 രൂപയും ഫലകവുമടങ്ങിയ അവാർഡ് സമ്മാനിക്കുക. വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കൃഷിക്കാർ എന്നിവർക്ക് അപേക്ഷിക്കാം. അവാർഡിനുള്ള അർഹത വ്യക്തമാക്കുന്ന കുറിപ്പും വിശദവിവരങ്ങളും ഫോട്ടോയും സഹിതം കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്റർ (വനശ്രീ), അരക്കിണർ പി.ഒ, മാത്തോട്ടം എന്ന വിലാസത്തിൽ ആഗസ്റ്റ് 11ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. ഫോൺ: 0495 2416900.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL